പച്ച പനങ്കിളി തത്തേ

    പച്ച പനങ്കിളി തത്തേ
    നിന്റെ ചിത്തത്തിലാരാണ്‌ പെണ്ണേ
    പച്ച കുരുത്തോല തൊങ്ങലു നല്‍കിയ
    മച്ചുനനാരാണ്‌ പെണ്ണേ നിന്റെ
    മച്ചുനനാരാണ് പെണ്ണേ


    പൊന്‍ തിരുവാതിര നാളില്‍
    ഒരു പൊന്നശോക കാട്ടില്‍
    നിന്റെ പുല്ലാങ്കുഴല്‍ പാട്ടു കേട്ടിന്നലെ(2)
    പുന്നാര ചെക്കന്‍ വന്നു ചേര്‍ന്നില്ലേ
    നിന്റെ പൂഞ്ചുണ്ടില്‍ തേനുണ്ടില്ലേ
    (പച്ച)

    നെഞ്ചില്‍ നിനക്കിന്നില്ലേ
    മോഹ മുല്ലപ്പൂ ചാര്‍ത്തിയ ഗന്ധം
    മിന്നു കെട്ടുന്നൊരാ മാരനു കേള്‍ക്കുവാന്‍
    കിന്നാര പാട്ടിന്റെ ശീലു നീ പാടുമോ
    നിന്റെ പൊന്നേഴില ചിറകാട്ടി നീ ആടുമോ
    (പച്ച)