ഒരു പിടി അവിലിന്റെ കഥയുമായ് ഞാനിന്നു
ഗുരുവായൂരമ്പല നടയിലെത്തി
ഉരുകുമെൻ മാനസം കാണിക്ക വെയ്ക്കുവാൻ
ഇരു കൈയ്യും കൂപ്പി ഞാൻ തൊഴുതു നിന്നു
ഞാൻ തൊഴുതു നിന്നു
(ഒരു പിടി അവിലിന്റെ....)
കറയറ്റ ഭക്തിയാൽ നിറമാല ചാർത്തി
നിറമിഴിയാൽ അഭിഷേകമാടി
കൃഷ്ണാ കൃഷ്ണാ ജയകൃഷ്ണാ
കൃഷ്ണാ കൃഷ്ണാ ജയകൃഷ്ണാ
കറയറ്റ ഭക്തിയാൽ നിറമാല ചാർത്തി
നിറമിഴിയാൽ അഭിഷേകമാടി
അഖിലം മറന്നു ഞാൻ അവിടുത്തെ
തിരുമുൻപിൽ ഉരുകുന്ന നെയ്ത്തിരി നാളമായ്
അഖിലം മറന്നു ഞാൻ അവിടുത്തെ
തിരുമുൻപിൽ എരിയുന്ന നെയ്ത്തിരി നാളമായ്
(ഒരു പിടി അവിലിന്റെ....)
പറയുവാൻ അകതാരിൽ കരുതിയ പരിതാപം
മറവിയായ് എന്നിൽ അലിഞ്ഞു ചേർന്നു
അടിതൊട്ടു തൊഴുതു ഞാൻ നടയിറങ്ങീടവേ
മറന്നൊരാ കഥ വീണ്ടും മനസ്സിലെത്തി
(ഒരു പിടി അവിലിന്റെ....)