ലളിതസംഗീതം

ആഷാഡത്തിലെ

 

ആഷാഡ്ഡത്തിലെ ആദ്യദിനത്തിലെൻ
ആശാനീലിമയിൽ
കാമരൂപൻ നീ വന്നു
എൻ കദനകഥകളിൽ ഹൃദയമലിയുമൊരു
ശ്യാമവർണ്ണൻ നീ വന്നു
( ആഷാഡത്തിലെ..)

നീയും കാമുകനല്ലേ മിന്നൽ കൊടി നിൻ
പ്രണയിനിയല്ലേ
നീയറിയുന്നോ മറ്റൊരു തിരിയിൽ
എരിയും വിരഹ വിഷാദം
( ആഷാഡത്തിലെ..)

ദേവഗായകർ പാടും വിണ്ണിൻ
പടവുകൾ കയറിയിറങ്ങീ
കേവലനാമെൻ ഗദ് ഗദ ഗീതം
കേൾക്കാനെന്തേ വന്നൂ
( ആഷാഡത്തിലെ..)

ഗ്രാമവധുക്കൾ നിനക്കു നീട്ടും
കടാക്ഷമാലകൾ ചൂടി
പോവുക നീയെൻ പ്രിയയുടെ മേടയിൽ
ആവണി മുകിലായ് പാടാൻ
( ആഷാഡത്തിലെ..)
 

ഗാനശാഖ

പ്രാണസഖീ നിൻ

പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും വീണക്കമ്പിയിൽ ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍ വിരുന്നു വന്നു ഞാന്‍ സഖി.. സഖി..വിരുന്നു വന്നു ഞാന്‍ .. (പ്രാണസഖി   ...)   മനസ്സില്‍ നിന്നും സംഗീതത്തിന്‍ മന്ദാകിനിയായ് ഒഴുകി (2) സ്വരരാഗത്തിന്‍ വീചികളെ നിന്‍ കരാംഗുലങ്ങള്‍ തഴുകി (2) തഴുകി.. തഴുകി... തഴുകി.. (പ്രാണസഖി   ...)   മദകര മധുമയ നാദസ്പന്ദന മായാ ലഹരിയില്‍ അപ്പോള്‍ (2) ഞാനും നീയും നിന്നുടെ മടിയിലെ വീണയുമലിഞ്ഞു പോയ് (2) അലിഞ്ഞലിഞ്ഞു പോയി..

(പ്രാണസഖി   ...)

ഗാനശാഖ

മലനാടൻ തെന്നലേ മലയാള മന്ത്രമേ

 

മലനാടൻ തെന്നലേ മലയാള മന്ത്രമേ
ഗുരുവായൂരമ്പലത്തിൽ ഭജനം കഴിഞ്ഞു വന്ന
സ്വർഗ്ഗവാതിലേകാദശി തൊഴുത പുണ്യമിത്തിരി
പുൽക്കുടിലിൽ തൂവുകയീ
ഇന്നു തിരുവോണമല്ലേ
കോരനിന്നും കുമ്പിളല്ലേ
(മലനാടൻ....)

തുഞ്ചത്തെ പൈങ്കിളി തൻ ഗാന വൈഖരി ചൂടി
പൊന്നാനിപ്പുഴ കടന്നും ഭക്തക്കവി കഴൽ കണ്ടും
വൾലത്തോൾ കവിതയിലെ ശബ്ദാർത്ഥ മധു നുകർന്നും (2)
നിളയിലെ അലകൾ പാടും കഥകളി പാട്ടു കേട്ടും
വർണ്ണമണിത്തെന്നലേ മലയാളഗാനമേ
മലനാടൻ തെന്നലേ മലയാള മന്ത്രമേ

ഗാനശാഖ

സ്വർഗ്ഗസാഗരത്തിൽ

 

  സ്വർഗ്ഗസാഗരത്തിൽ നീരാടുമ്പൊഴും
സ്വപ്നമരാളങ്ങളേ നിങ്ങൾ
നിത്യ വസന്ത പൂവാടിയിലെൻ
ഇഷ്ടദേവനെ കണ്ടോ കണ്ടോ
(സ്വർഗ്ഗസാഗരത്തിൽ...)

മായാമധുര മനോഹരമാകും മാലിനീ തീരത്ത്
നാനാവർണ്ണവിഭൂഷിതനാമെൻ
മാനസചോരനിരിപ്പൂ
പോവുകയില്ലേ തവ സന്നിധിയിൽ ദൂതുമായി
മല്പ്രിയ തോഴീ തോഴീ
(സ്വർഗ്ഗസാഗരത്തിൽ...)

ദുഃഖശ്രുതികളിൽ ഉലയുകയല്ലോ
തപ്തമാം ഹൃദയ വിപഞ്ചി
സപ്തസ്വരലയ താളമൊഴുക്കിയതൊക്കെയും
നിൻ സ്മൃതി ലഹരി
എത്തുകയില്ലേ ഹംസരഥത്തിൽ
കൃഷ്ണനായ് മൽ പ്രിയ ദേവാ ദേവാ
(സ്വർഗ്ഗസാഗരത്തിൽ...)

ഗാനശാഖ

ഓമനക്കുട്ടൻ ഉറങ്ങുമ്പോളെന്നിൽ

 

ഓമനക്കുട്ടൻ ഉറങ്ങുമ്പോളെന്നിൽ
ഓർമ്മകൾ പീലി വിടർത്തും
ഓമൽ കിടാവ് ഉണർന്നിരിക്കുമ്പോൾ
ഓരോരോ പൂ വിരിയും
എന്നിൽ ഓരോരോ പൂ വിരിയും
(ഓമനക്കുട്ടൻ...)

ആതിരാത്താരം ഉണർന്നു ചിരിച്ചപ്പോൾ
ആരോമലേ നീ കരഞ്ഞു (2)
മാറോടണയ്ക്കുവാൻ അമ്മ കരഞ്ഞപ്പോൾ (2)
മാമ്പൂവേ നീ ചിരിച്ചൂ (2)
(ഓമനക്കുട്ടൻ...)

താതന്റെ ചേതന ഓടിത്തളർന്നപ്പോൾ
തിങ്കളേ നീ വളർന്നു (2)
ബാലിശമോഹങ്ങൾ മെല്ലെ വളർന്നപ്പോൾ (2)
ബാല്യമേ നീ തളർന്നു (2)
(ഓമനക്കുട്ടൻ...)
 

ഗാനശാഖ

കച ദേവയാനി

 

കച ദേവയാനി കണ്ടു കണ്ണു നനഞ്ഞപ്പോൾ
കഥകളി പന്തലിലെൻ കചനണഞ്ഞു (2)
ഉറക്കത്തിൻ തൂക്കു മഞ്ചം അഴിഞ്ഞു വീണു മെല്ലെ
കഥകളിപ്പദങ്ങളിൽ തിരയടിച്ചു മനം
രാഗമരാളമായ് ചിറകടിച്ചു
(കചദേവയാനി...)

ആ...ആ..ആ..ആ
ചെറുകൂത്തമ്പലത്തിൻ ചെമ്പഴികളിൽ ചാരി
ചിരി തൂകി കളി ചൊല്ലി അനുകൻ നിൽക്കെ (2)
കഥയിലെ കാവ്യമോർത്തോ
പ്രണയത്തിൻ വ്യഥയോർത്തോ
ശില പൂത്ത ശില്പം പോലെ നിന്നു പോയ് ഞാൻ
(കച ദേവയാനി...)

ഗാനശാഖ

ഇലകളെ തിരയുന്ന കാറ്റേ

 

ഇലകളെ തിരയുന്ന കാറ്റേ
ശാഖകൾ കാണാതെ ശാഖികൾ അറിയാതെ
ഈണം വിതുമ്പുന്ന കാറ്റേ
ഇന്നലെ ആ  മരം വീണു
ഇന്നലെ ആ  മരം വീണു
(ഇലകളെ...)

അറിവെന്തന്നറിയുന്ന മാനവൻ
ഒന്നും അറിയില്ലെന്നറിയാത്ത മാനവൻ (2)
മഴുവിന്റെ പിടി തന്ന തായ് മരം
അതേ മഴുവിന്റെ വായ്ത്തലക്കിരയാക്കി നിഷ്ഠുരം (2)
ഇനി നിനക്കിനി ഈണങ്ങൾ മീട്ടുവാനിലയില്ല
ഇനിയുമീ കിളികൾക്ക് ചേക്കയില്ല (2)
(ഇലകളെ...)

ഗാനശാഖ

നിളാനദിയുടെ നിർമ്മലതീരം

 

നിളാനദിയുടെ നിർമല തീരം
നിരുപമ ഭാവാർദ്ര തീരം
കവിയുടെ ആത്മാവും കല്ലോലങ്ങളും
ചിലങ്കകളണിയുന്ന നേരം
കഥകളി ചമയങ്ങൾ അണിയുന്ന തീരം
(നിളാനദിയുടെ...)

ഏഴരവെളുപ്പിന്റെ ഏകാന്തയാമത്തെ
കേളി കൊട്ടുണർത്തുന്ന നേരം (2)
ഹൃദയം മറ്റൊരു കഥകളിയരങ്ങിന്റെ
കളിവിളക്കാവും മുഹൂർത്തം
പ്രകൃതിയും പൂജിക്കും പുണ്യ മുഹൂർത്തം
(നിളാനദിയുടെ...)

പീലികൾ വിടർത്തുന്ന ഭാവചൈതന്യത്തെ
താളം തൊട്ടുഴിയുന്ന നേരം (2)
മനസ്സിൽ സർഗ്ഗ സരോഗങ്ങൾ വിടരുന്ന
സരസ്വതി പൂജാ മുഹൂർത്തം
കവിയുടെ ഏകാർദ്ര ധന്യമുഹൂർത്തം
(നിളാനദിയുടെ...)

ഗാനശാഖ

കുറ്റാലം കുറവഞ്ചിക്കഥയിൽ

 

കുറ്റാലം കുറവഞ്ചിക്കഥയിൽ
തിന കാത്തു വാടി നിൽക്കും പെണ്ണെ പെണ്ണേ
കിളിയാട്ടും നിൻ കൈയ്യിൽ കരിവളകൾ കഥ പറഞ്ഞു
അമ്പാടിപ്പെണ്ണേ നിൻ അൻപോലും പ്രേമകഥ (2)
(കുറ്റാലം..)

അമ്പാരി ചൂടിയൊരാനപ്പുറത്ത് (2)
തങ്കത്തിടമ്പായ് നിൻ ദേവൻ എഴുന്നള്ളി
നാണം പൂത്തുലയും നടക്കാവിൽ
പെണ്ണേ നാണം പൂത്തുലയും  നടക്കാവിൽ
കണികാണും മുൻപവൻ മറഞ്ഞു
(കുറ്റാലം..)

കൈ നോക്കി കുറി ചൊല്ലി മലം കുറത്തി (2)
അന്നക്കിളിയേ നിന്നുള്ളം തെളിഞ്ഞല്ലോ
വിരഹം വാടി നിൽക്കും മലർവനിയിൽ പെണ്ണേ
വിരഹം വാടി നിൽക്കും മലർവനിയിൽ
മനം പോലെ മംഗല്യം വിരിഞ്ഞൂ
(കുറ്റാലം...)

Singer
ഗാനശാഖ

മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു

 

മുത്തു കൊണ്ടെന്റെ മുറം നിറഞ്ഞു
പവിഴം കൊണ്ടെന്റെ പറ നിറഞ്ഞു (2)
നിറ നിറ നിറഞ്ഞിട്ടും നിറയാത്തതൊരു പാത്രം
മനസ്സു മാത്രം എന്റെ മനസ്സു മാത്രം
(മുത്തു കൊണ്ടെന്റെ...)

ഹോയ് ധിമിതകതാരോ കൈതാരം താരോ
കിണ്ണം താരിക്കിണ്ണം  താരിത്തക്കിണ്ണം ഹൊയ് ഹൊയ് ഹൊയ്
കുറുമൊഴി പൂത്തിട്ടും തൈമാവു കായ്ച്ചിട്ടും
കൂട്ടിനിളം കിളി പൊന്നിളം പൈങ്കിളി വന്നില്ല
എന്റെ പാട്ടിനൊരിത്തിരി നുരയും കുളിരും പകർന്നില്ല
 പകർന്നില്ല  പകർന്നില്ല
 (മുത്തു കൊണ്ടെന്റെ...)

ഗാനശാഖ