ഓടക്കുഴലേ... ഓടക്കുഴലേ... ഓമനത്താമര കണ്ണന്റെ ചുംബന പൂമധു നുകര്‍ന്നവളെ രാഗിണി നീ അനുരാഗിണി മറ്റൊരു രാധയോ രുഗ്മിണിയോ (ഓടക്കുഴലേ... ) എത്ര മധുമയ ചുംബന പുഷ്പങ്ങള്‍ ചാര്‍ത്തിച്ചു നിന്നെ കണ്ണന് (2) ആനന്ദ ഭൈരവി രാഗ നിലാവായ് നിന് ആത്മാവലിഞ്ഞോഴുകി... ആത്മാവലിഞ്ഞോഴുകി... (ഓടക്കുഴലേ... ) കണ്ണന്റെ കയ്യിലെ പുല്ലാങ്കുഴലെ നീ പുണ്യവതിയല്ലോ (2) മോഹനരാഗ സുധാരസത്തിനായ് നീ ദാഹിച്ചു നില്‍ക്കയല്ലോ നീ ദാഹിച്ചു നില്‍ക്കയല്ലോ... (ഓടക്കുഴലേ... ) പൊന്നംഗുലികളായ് നിന് കണ്ണ് പോത്തുമ്പോള്‍ നിന്നെ തഴുകിടുമ്പോള്‍ (2) നീലാംബരി രാഗ നീഹാര ശ്രീകര മാലകള്‍ നീ അണിവൂ മാലകള്‍ നീ അണിവൂ... (ഓടക്കുഴലേ... )