ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

പദേ പദേ ശ്രീപത്മ

പദേ പദേ ശ്രീപത്മ ദളങ്ങള്‍ പരാഗമുതിരുകയായി
മണിനഖ മഞ്ജുമരീചികള്‍ കണ്ടെന്‍ ചകോരമുണരുകയായി
മാനസ ചകോരമുണരുകയായി
(പദേ പദേ)

അഞ്ജലി മുദ്ര മുകുളിതമാം നിൻ അങ്കുലി കവിത വിടര്‍ത്തുമ്പോള്‍ (2)
എന്‍ മാറിടമാം മണ്‍കൂട്ടില്‍ പൊന്‍ പ്രാവുകള്‍ കുറുകുകയായി
സുധാമയീ നീയാടൂ നൂറു സുവര്‍ണ്ണ സന്ധ്യകള്‍ പോലെ
(പദേ പദേ)

ചഞ്ചല്‍ പൂംപട്ടുടയാടയുടെ ചാരുത ചന്ദ്രികയായൊഴുകി (2)
മാറിലെ മുത്തണി മാലകളുലയും മാധുരി വെണ്‍ നുരയായി
പ്രഭാമയീ നീയാടൂ നൂറു പ്രദോഷ സന്ധ്യകള്‍ പോലെ
(പദേ പദേ)

ഓടക്കുഴൽ വിളി കേട്ടിന്നൊരോണ നിലാക്കിളി

 

ഓടക്കുഴൽ വിളി കേട്ടിന്നൊരോണനിലാക്കിളി പറന്നു വന്നു
തൂവൽച്ചിറകടിച്ചവളൊരു തൂണിന്റെ മറവിൽ വന്നൊളിച്ചു നിന്നു
തിടുക്കത്തിൽ പറക്കണ പറവയല്ലേ
ചുണ്ടിലൊരു പിടി പിണക്കത്തിൻ കവിതയില്ലേ
ആവണിത്തിങ്കളല്ലേ നീ
മാനത്തെ തോണിയല്ലേ
(ഓടക്കുഴൽ...)

മാമാങ്കം  കാണും മാലേയക്കാവിൽ മാവേലി വന്നിറങ്ങീ
ഉത്രാടം നാളിൽ ഉരുളിയ്ക്കു മുൻപിൽ ഉണ്ണിയ്ക്ക് ചോറൂണ്
അമ്പോറ്റിത്തമ്പ്രാനിന്നന്തിക്കാറാട്ട്
പഞ്ചാരിപ്പൊൻപൂരം തുടിയിൽ തൃത്താളം
തകഝമി തകഝണു ധിമിതകഝണുതക
തായമ്പകമേളം
(ഓടക്കുഴൽ...)

ജീവനിൽ നീയെന്ന നീലിമ

 

ജീവനിൽ നീയെന്ന നീലിമ മാത്രം
ഓർമ്മയിൽ നീയെന്ന ചാരുത മാത്രം
സങ്കല്പമെല്ലാം ദീപങ്ങളായാൽ
ആ ദീപജാലം നിൻ രൂപമാകും
(ജീവനിൽ...)

ചന്ദനക്കുറി തൊട്ട ശ്രാവണസന്ധ്യയിൽ
നിൻ മുഖ സൗഭഗം കണ്ടു ഞാൻ
പ്രിയമുള്ളൊരീരടി പിന്നെയും പാടുന്ന
കാറ്റിലും നിൻ സ്വരം കേട്ടു ഞാൻ
(ജീവനിൽ...)

പുഞ്ചിരി പെയ്തു നീയരികിൽ വരുമ്പോൾ
ചന്ദ്രോദയം കണ്ടു നിൽക്കും ഞാൻ
ഏതോ കിനാവിൽ മയങ്ങും നീയൊരു
പൂവാടിയാണെന്നറിയും ഞാൻ
(ജീവനിൽ...)
 

ഒരു നല്ല പാട്ടുമായ്

 

ഒരു നല്ല പാട്ടുമായി കാത്തിരിക്കുന്നു ഞാൻ
വരൂ വരൂ പൊന്നോണപ്പെൺകിടാവേ
വരൂ നിത്യകന്യകേ  നിൻ കഴലൊച്ചയാൽ
ഒരു പൂവെന്നുള്ളിൽ  വിരിഞ്ഞിടട്ടെ

ഒരു ചിങ്ങത്തുമ്പി തൻ ചിറകിന്റെ താളത്തിൽ
ഒരു മഞ്ഞക്കുറിമുണ്ടിൻ പുതുമണത്തിൽ
ഒരു തുമ്പച്ചിരിയിലൊരൂഞ്ഞാലിൻ നൃത്തത്തിൽ
ഒരു തുമ്പപ്പാട്ടിന്റെ തേനലയിൽ
അരിയ നിൻ വർണ്ണങ്ങൾ നാദങ്ങൾ ഗന്ധങ്ങൾ
വെറുതെ ഞാനെന്നും നുകർന്നിരുന്നു
നുകർന്നിരുന്നു
( ഒരു നല്ല....)

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു താമസിക്കുന്നതീ നാട്ടിൽ

 

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിക്കുന്നതീ നാട്ടിൽ
കന്നി നിലാവുമിളം വെയിലും വന്നു
ചന്ദനം ചാർത്തുന്ന നാട്ടിൽ
ഒന്നിച്ചു ഞങ്ങളുറങ്ങുമുറക്കത്തിൽ
ഒന്നേ മനസ്സിൻ മോഹം
ഒന്നിച്ചുണരും ഉണർന്നെഴുന്നേൽക്കുമ്പോൾ
ഒന്നേ മിഴികളിൽ ദാഹം

ഗ്രാമാന്തരംഗ യമുനയിൽ പൂത്തൊരാ
താമരപ്പൂവുകൾ തോറും
എന്നിലെ സ്വപ്നങ്ങൾ ചെന്നുമ്മവച്ചിടും
പൊന്നിലത്തുമ്പികൾ പോലെ
രോമഹർഷങ്ങൾ മൃദുപരാഗങ്ങളിൽ
ഓമന നൃത്തങ്ങളാടും
എന്നുമാകല്ലോലിനിയിൽ ഹംസങ്ങൾ
പോലെന്നനുഭൂതികൾ നീന്തും

നാവൊരു നാണം കുണുങ്ങി

 

നാവൊരു നാണം കുണുങ്ങീ
എന്റെയീ നാവൊരു നാണം കുണുങ്ങീ
നാവൊരു നാണം കുണുങ്ങീ

കണ്ടാൽ നാണം (2)
മിണ്ടാൻ നാണം കണ്ണെറിയാനും നാണം
മിണ്ടാൻ നാണം
പുഞ്ചിരി കൊണ്ടൊരു ചെണ്ട് തരാനും നാണം
മലർച്ചെണ്ട് തരാനും നാണം
(നാവൊരു...)

കാണാത്ത നേരത്ത് നിന്നെക്കുറിച്ചുള്ള
ഗാനങ്ങൾ തീർക്കുന്നു ചിത്തം
പ്രേമഗാനങ്ങൾ തീർക്കുന്നു ചിത്തം
മധുരമാ സംഗീതം പാടുന്നു മാനസ
മണിവീണ മീട്ടി സങ്കല്പം
എൻ മനതാരിൻ സ്നേഹസങ്കല്പം
സ്നേഹസങ്കല്പം
ഓ..ഓ..ഓ..
(നാവൊരു,,,,..)

ആരാരോ പോരുവതാരോ

 

ആരാരോ പോരുവതാരോ
ആരോമല്‍പ്പൈങ്കിളിയാളേ
ആരോരും കാണാതയ്യാ
ആരാരോ പോരുവതാരോ
9ആരാരോ..)

ചെഞ്ചുണ്ടിൽ പുഞ്ചിരി ചാർത്തി
തഞ്ചത്തിൽ നീൾമിഴി കൂമ്പി
സ്വർഗ്ഗത്തിൽ പൂങ്കതിർ പോലെ
സ്വപ്നത്തിൽ പൂമഴ പോലെ
(ആരാരോ..)

വെള്ളാമ്പല്‍പ്പൂവിതൾ പോലെ
എൻ മാറിൽ പറ്റി മയങ്ങി
ആരോരും കാണാതയ്യാ
രോമാഞ്ചം നേരിൽ പകരാൻ
(ആരാരോ...)