ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

പിരിക്കടുക്കനിട്ടരികത്തു വരുന്നൊരു

 

തങ്കനിലാവിൻ പൂത്താലി ഒരു
താമരനൂലിൻ പൂമാല
തരിവള പിരിവള കൈവള കാതില
കാൽത്തളയാ‍ാരു തരും

പിരിക്കുടക്കടുക്കനിട്ടരികത്തു വരുന്നൊരു
കുറുമ്പൊത്ത മണവാളൻ
എന്റെ കുറുമ്പൊത്ത മണവാളൻ
അവൻ പയ്യാരം പറഞ്ഞാൽ പഞ്ചാംഗം ഗണിച്ചാൽ
പൊന്നോണം കഴിയുമ്പം കല്യാണം
(പിരിക്കടുക്കൻ..)

പതിനെട്ടു മുഴമുള്ള ചേല തരും
പടിഞ്ഞാറു ചുവക്കണിരാകാശം
കൊച്ചരിപ്രാവിന്റെ കുഞ്ഞു തരും
കൊച്ചു പച്ചക്കല്ലുള്ള മൂക്കുത്തി
കിട്ടാക്കുടവട്ടം കെട്ടി
മുത്താൽത്തുടു കമ്മൽ കെട്ടീ
തൃത്താലക്കവനെന്നെ കൊത്തിക്കൊണ്ടേ പോകും
(പിരിക്കടുക്കൻ..)

തുളുനാടൻ തുമ്പിപ്പെണ്ണേ

 

തുളുനാടൻ തുമ്പിപ്പെണ്ണേ
കിളിവാലൻ വെറ്റിലയുണ്ടോ
മണവാളൻ വരവായെടീ വട്ടപ്പൊട്ടഴകേ
തിരുവോണസദ്യയൊരുക്കണം
എരിശ്ശേരിക്കെന്തെടീ പെണ്ണേ
മുറിവാലനു ചെറുചോറിനു തുമ്പപ്പൂ മതിയോ
തുടുതിങ്കൾ പപ്പടവും പലകൂട്ടം പായസവും
തളിർ നാക്കില നല്ലില വെയ്ക്കടീ വർണ്ണപ്പൈങ്കിളിയേ
(തുളുനാടൻ...)

കണ്ണേ കണിമഞ്ഞേ നിന്നെക്കണ്ടാൽ കനവൂറും പ്രായം
മുല്ലവള്ളിത്തെല്ലു പോലെ തത്തും തളിരുടലിൽ
മിന്നാരപ്പൊന്നോടെ മിഴി മിന്നും മെയ്യോടെ
വന്നാലും പെണ്ണാളേ പൂപ്പട കൂട്ടീടാൻ
(തുളുനാടൻ...)

കുടമുല്ലക്കാവിലെ

 

കുടമുല്ലക്കാവിലെ മുടിയഴകേ
മഴവില്ലിൻ ചേലുള്ള മിഴിയഴകേ
കാതില ചാർത്തും കാതഴകേ
കരിവള കിലുങ്ങും കൈയ്യഴകേ
പാൽ നുരയഴകേ പൗർണ്ണമിയഴകേ
പാർവണത്തിങ്കളിൻ പവനഴകേ
(കുടമുല്ല...)

പരിഭവം തുടുക്കുമ്പോൾ ചുണ്ടുകൾ രണ്ടിലും
പനിനീർച്ചെമ്പകച്ചുവപ്പഴകേ
മണിമുത്തു കിലുങ്ങുമീ മനസ്സിന്റെ മാനത്ത്
ഇളനീർ മധുരത്തിൻ മഴയഴകേ
അരയിലൊരേലസ്സിൻ ചിരിയഴകേ
(കുടമുല്ല...)

നിറമെഴുമുടലിലെ ഞൊറിയിടും പുടവയിൽ
കനവായ് മിന്നും കസവഴകേ
നൂപുരദ്ധ്വനിയുമായ് നർത്തനമാടുമ്പോൾ
മിഴിയിൽ തെളിയും മയിലഴകേ
ഓണ നിലാവിന്റെ ഏഴഴകേ
(കുടമുല്ല...)

 

മലയാള നാടിൻ കവിതേ

 

മലയാള നാടിൻ കവിതേ
മധുരാഗ ഭാവ കലികേ
നിള പോലെ നീളും മൊഴിയിൽ
കളകാഞ്ചി മൂളാമലസം
(മലയാള...)

ശൃംഗാര പെയ്യുവാൻ ശ്രീരാഗം പാടിടാം
മന്ദാരം പൂക്കുവാൻ ഹിന്ദോളം മൂളിടാം
സ്വരമേഴും പകരാം ഞാൻ
ശ്രുതിഭേദം തിരയാം ഞാൻ
നിന്റെ നീൾമിഴികൾ നീലാംബരീ സാന്ദ്രമായ്
(മലയാള...)

താലോലം മേനിയിൽ പാല്വർണ്ണം ചാർത്തിടാം
ആരോമൽ കൺകളിൽ ആകാശം നീർത്തിടാം
ഒരു ഹംസദ്ധ്വനിയായ് നിൻ ഇടനെഞ്ചിൽ പടരാം ഞാൻ
നിന്റെ സന്ധ്യകളിൽ സിന്ദൂര ഭൈരവിയായ്
(മലയാള...)

പറയൂ നിൻ

പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നു (2)
നിശയുടെ മടിയിൽ നീ വന്നു പിറന്നൊരാ നിമിഷത്തിൻ ധന്യതയാലോ (2)
(പറയൂ..)

പരമപ്രകാശത്തിൻ ഒരു ബിന്ദുവാരോ നിൻ നിറുകയിലിറ്റിയ്ക്കയാലോ (2)
കരളിലെ ദുഖങ്ങൾ വജ്ര തലാംഗയായ് ഇരു പായുകയാലോ

പറയൂ നിൻ ഗാനത്തിൻ കേൾക്കാത്ത രാഗത്തിൻ മധുരിമയെങ്ങനെ വന്നു
ഇരുളിന്റെ കൂടാരമാകെ കുലുങ്ങുവാൻ അരിയ പൂഞ്ചിറകുകൾ വീശി
വരുമൊരുഷസ്സിന്റെ തേരുരുൾപാട്ടിന്റെ ശ്രുതിയൊത്തു പാടുകയാലോ

കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ

കൊന്നപൂക്കളിൽ നിന്റെ കിങ്ങിണി നറും
മന്ദാരപുഷ്പങ്ങളിൽ
നിൻ മന്ദസ്മിത കാന്തി നിൻ മിഴികളിന്നീ ശംഖു പുഷ്പങ്ങളിൽ
നിൻ മെയ് ശോഭകളിന്ദ്ര നീല മുകിലിൽ പട്ടാട പൊൻ വെയിലിലും
കണ്ണാ വേറൊരു പുണ്യമെന്തു മിഴികൾക്കെങ്ങും ഭവ ദർശനം

കണ്ണനെ കണി കാണാൻ കണ്ണന്റെ കളി കാണാൻ
കണ്ണടച്ചുറങ്ങേണം നിൻ മലർ കണ്ണടച്ചുറങ്ങേണം

കണ്ണടച്ചുറങ്ങുമ്പോൾ കള്ളനടുത്തുവന്ന്
കിന്നാരം പറയുന്നുണ്ടോ
അവൻ കണ്ണഞ്ചും ചിരിയുടെ കള്ളതാക്കോലു കൊണ്ട്
കരളിന്റെ കലവറ തുറക്കുന്നുണ്ടോ
(കണ്ണനെ..)

അജപാലബാലികേ

അജപാലബാലികേ നിന്നെയും തേടി ഞാൻ
അടവികൾ തോറും അലഞ്ഞിരുന്നു
പലപല ജന്മത്തിൻ പവിഴ തുരുത്തുകൾ
പകലുകൾ രാത്രികൾ ഞാനലഞ്ഞു
(അജപാല..)

ഇനിവരും ജന്മത്തിലെങ്കിലും നീ വാഴും
വനതര ഛായയിലെത്തിയെങ്കിൽ
അരിയനും മുൻപിലീ തോപ്പിലെൻ സൽക്കാരം
നുകരാൻ എനിയ്ക്കു കഴിഞ്ഞുവെങ്കിൽ
(അജപാല)

ഒരു നറുഭൂമിയിൽ തീജ്വാല പോൽ മിന്നി
വിടരുന്ന പൂവിന്റെ വേദനയിൽ
മൃദുലാംഗുലികളാൽ തഴുകുന്ന കാറ്റിലെ
കുളിരുപോൽ നീയടുത്തെത്തിയെങ്കിൽ
(അജപാല)
 

നാലുമണിപ്പൂവേ നാലുമണിപ്പൂവേ

നാലുമണിപ്പൂവേ.. നാലുമണിപ്പൂവേ
നാടുണർന്നൂ.. മഴക്കാറുണർന്നൂ
നാലുമണിപ്പൂവേ നീ ഉണരില്ലേ
(നാലുമണിപ്പൂവേ..)

നീലവാനമേഴുനില പന്തലിട്ടു താലികെട്ടാൻ മണവാളൻ പുറപ്പെട്ടു (2)
നിൻ മിഴികൾ തുറന്നില്ല നീ ഒരുങ്ങി ചമഞ്ഞില്ല
നീ മാത്രം നീ മാത്രം ഉണർന്നില്ല (നിൻ..)
(നാലുമണിപ്പൂവേ)

നീ പകൽ‌കിനാവ് കാണ്മതാരെയാണ് നീ തപസ്സു ചെയ്യുവതാരെയാരെയാണ്  (2)
നീ പിണങ്ങി നിൽക്കയാണോ നാണമാർന്ന് നില്ക്കയാണോ
നീ ആരും മീട്ടാത്ത വീണയാണോ (നീ പിണങ്ങി)
(നാലുമണിപ്പൂവേ)

എന്റെ ഹൃദയം നിന്റെ മുന്നിൽ

എന്റെ ഹൃദയം നിന്റെ മുന്നില്‍ പൊന്‍ തുടിയായ്‌ മുഴങ്ങുന്നു (2)
നിന്റെ വരവില്‍ ഭൂമിയാകെ ഉണര്‍ന്നു പാടുന്നു
(എന്റെ ഹൃദയം)

നിറുകയില്‍ തിരു മുറിവു ചാര്‍ത്തിയ തുടുകുറിയോദെ
കരപുടങ്ങളില്‍ നിറയെ ആണി പഴുതുകളോടെ
ഇവിടെ നിന്നെ കാത്തു നില്‍പ്പൂ മനുഷ്യ പുത്രന്മാര്‍
വരിക സംക്രമ പുരുഷ നിന്‍ രഥചക്ര ഗാഥയുമായ്‌
(എന്റെ ഹൃദയം)

അഭയമായ്‌ മധുരാന്നമായ്‌ നീ അമൃതമായി വരൂ
അരുണ രശ്മികളാര്‍ന്നൊരശ്വ രഥം തെളിച്ചു വരൂ 
ഇവിടെ ഞങ്ങടെ പൊന്‍ കിനാക്കളെ അജ ഗണങ്ങളെയും
കുരുതി ചെയ്തു നീയവയ്ക്കിനി വീണ്ടുമുയിര്‍ നല്‍കൂ
(എന്റെ ഹൃദയം)