ആരാരോ പോരുവതാരോ
ആരോമല്‍പ്പൈങ്കിളിയാളേ
ആരോരും കാണാതയ്യാ
ആരാരോ പോരുവതാരോ
9ആരാരോ..)
ചെഞ്ചുണ്ടിൽ പുഞ്ചിരി ചാർത്തി
തഞ്ചത്തിൽ നീൾമിഴി കൂമ്പി
സ്വർഗ്ഗത്തിൽ പൂങ്കതിർ പോലെ
സ്വപ്നത്തിൽ പൂമഴ പോലെ
(ആരാരോ..)
വെള്ളാമ്പല്‍പ്പൂവിതൾ പോലെ
എൻ മാറിൽ പറ്റി മയങ്ങി
ആരോരും കാണാതയ്യാ
രോമാഞ്ചം നേരിൽ പകരാൻ
(ആരാരോ...)
പാടത്തിൻ പൊന്മണി തേടാൻ
പച്ചക്കീളി പാറും നാളിൽ
മാനത്തിൻ നീലമരത്തിൽ
ചന്ദ്രക്കല കൂമ്പിയ രാവിൽ
പൂക്കൈത പൂമ്പൊടി ചൂടി
ചിരി തൂകും ചോലക്കരയിൽ
തേനോലും പാട്ടുകൾ പാടാൻ
ആരാരോ പോരുവതാരോ
(ആരാരോ...)