ആൽബം പാട്ടുകൾ

ആൽബത്തിലെ പാട്ടുകൾ

പൊയ്‌പോയ പൊന്നുഷസന്ധ്യകളോർമ്മയിൽ

 

പൊയ്‌പോയ പൊന്നുഷസന്ധ്യകളോർമ്മയിൽ
ഇപ്പോഴും സിന്ദൂരം ചാലിക്കേ
വന്നു നിറയുന്നിതാത്മാവിലിന്നേതോ
പൊന്നിലഞ്ഞുപ്പൂവിൻ ഗന്ധം
സുഖദമാം ഗന്ധം
(പൊയ്‌പോയ...)

താഴത്തുദിച്ചൊരു തങ്കനിലാവു പോൽ
താഴമ്പൂ വിരിയും വയലരികിൽ
ഓരോ കഥകൾ പറഞ്ഞിരിക്കും
ഓമൽക്കിടാങ്ങളാകാം
ലോലമാം നൂലിന്മേൽ
പട്ടം പറത്തി വിൺ നീലിമയെ
പൊട്ടു ചാർത്താം പൂമ്പൊട്ടു ചാർത്താം
(പൊയ്‌പോയ...)

പൂവോടു പൂവടർന്നു

 

പൂവോടു പൂവടർന്നു പൂഞ്ചില്ലയൊഴിഞ്ഞു
പുളകങ്ങൾ ചാർത്തി നിന്റെ പൂമേനി തളർന്നു
കണ്ണുകൾ കവിഞ്ഞു കവിളാകെ നനഞ്ഞു
കളി കാര്യമായോ പ്രിയദർശിനീ
(പൂവോടു...)

ആദ്യാനുരാഗത്തിൻ അനുഭൂതിജാലം
അഴലായ് നിറഞ്ഞു നിൻ നയനങ്ങളിൽ
ചിരിയും കരച്ചിലും തിരിച്ചറിയാത്തൊരു
കളിക്കുട്ടിയാണു പ്രേമം പ്രിയതോഴീ
(പൂവോടു....)

പൊൻ ശ്രാവണത്തിന്റെ പൂമാലക്കാവിൽ
പൂവിട്ടു നില്പൂ നിൻ നവമോഹങ്ങൾ
ഉണരാനിരിക്കുന്ന ഹൃദയസംഗീതത്തിൻ
ശ്രുതിമീട്ടൽ മാത്രമിതു പ്രിയതോഴീ
(പൂവോടു...)

മാമ്പൂ വിരിയുന്ന രാവുകളിൽ

മാമ്പൂ വിരിയുന്ന രാവുകളിൽ
മാതളം പൂക്കുന്ന രാവുകളിൽ
ഞാനൊരു പൂവ് തേടിപ്പോയി
ആരും കാണാത്ത പൂവു തേടിപ്പോയി
(മാമ്പൂ...)

പനിനീർ റോജാ മലരല്ലാ അത്
പാരിജാതപ്പൂവല്ലാ (2)
പാതിരാക്കുയിൽ പാടിയുണർത്തും
പാലപ്പൂവും അല്ല
കുങ്കുമപ്പൂവാണല്ലോ
(മാമ്പൂ...)

പറുദീസയിലെ പൂവല്ല അത്
പവിഴമല്ലിപ്പൂവല്ല (2)
കായാമ്പൂവോ കനകാംബരമോ
കാനനപ്പൂവോ അല്ല
കണ്മണിയാളേ നിന്നനുരാഗ
കുങ്കുമപ്പൂവാണല്ലോ
(മാമ്പൂ...)

 

ഇന്നലെ ഞാൻ കണ്ട സുന്ദര സ്വപ്നമായ്‌

Title in English
Innale Njan Kanda Sundara Swapnamayi Nee

ഇന്നലെ ഞാന്‍ കണ്ട സുന്ദര സ്വപ്നമായ്‌ നീ
ഇന്നെന്റെ ഹൃദയത്തില്‍ വിരുന്നു വന്നു
ആയിരം ഉഷസ്സുകള്‍ ഒന്നിച്ചുദിച്ച പോലെ
ആ മുഖം എന്‍ മനസ്സില്‍ തെളിഞ്ഞുവല്ലോ

അളകങ്ങള്‍ ചുരുളായി അതു നിന്നഴകായി
നിനവില്‍ കണിയായി നീ നിന്നു(2)
മിഴികളില്‍ വിടരും കവിതയും
അതിലുണരും കനവും ഞാന്‍ കണ്ടു
(ഇന്നലെ ഞാൻ‍)

അന്നെന്റെ ജീവനില്‍ പൂന്തേന്‍ തളിച്ചു നീ
പുഞ്ചിരി പൂക്കളാല്‍ നാണം പൊതിഞ്ഞു(2)
പിന്നെയെന്‍ ജീവന്റെ രാഗവും താളവും
നിന്നെകുറിച്ചുള്ളൊരിഷ്ടങ്ങളായ്‌
(ഇന്നലെ ഞാൻ‍)

ഒടുവിലാ മംഗളാ ദർശനയായ്

Title in English
Oduvila mangala

ഒടുവലാ മംഗളാ ദര്‍ശനയായ്
ബധിരയായ് അന്ധയായ് മൂകയായി
നിരുപമ പിംഗല കേശിനിയായ്
മരണം നിന്‍മുന്നിലും വന്നുനില്‍ക്കും ..(2)

പരിതാപമില്ലാതവളോടൊപ്പം
പരലോകയാത്രക്കിറങ്ങും മുന്‍പേ ..(2)
വഴിവായനക്കൊന്നു കൊണ്ടുപോകാന്‍
സ്മരണതന്‍ ഗ്രന്ഥാലയത്തിലെങ്ങും
ധൃതിയിലന്നോമനേ നിന്‍ ഹൃദയം
പരതിപ്പരതിത്തളര്‍ന്നു പോകേ
ഒരുനാളും നോക്കാതെ മാറ്റി വെച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേരു കാണും
അതിലെന്റെ ജീവന്റെ നേരു കാണും
(ഒടുവലാ മംഗളാ ദര്‍ശനയായ്..)

പരകോടിയെത്തിയെന്‍ യക്ഷജന്മം
പര്‍മാണു ഭേദിക്കുമാനിമിഷം ..(2)

Year
2002

കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ

Title in English
Kannadi Koluse manjolum manasse

തില്ലാനാ.. തില്ലാനാ..
കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ
പാടാത്ത പാട്ടുണ്ടോ
തില്ലാനത്തുടിയില്‍ കല്യാണക്കതിരിന്‍
പുന്നാരക്കതിരുണ്ടോ
മാലേയത്തെല്ലുണ്ടോ മൈലാഞ്ചിക്കനവുണ്ടോ
ചേലോലും ഝില്‍ഝില്‍ താളം ചിലമ്പിന്റെ താളം

കണ്ണാടിക്കൊലുസേ ഓ..
കണ്ണാടിക്കൊലുസേ മഞ്ഞോലും മനസ്സേ
പാടാത്ത പാട്ടുണ്ടോ
തില്ലാനത്തുടിയില്‍ കല്യാണക്കതിരിന്‍
പുന്നാരക്കതിരുണ്ടോ

Year
2001

കിനാവിലിന്നലെ

Title in English
Kinavilinnale vannu neeyen

കിനാവിലിന്നലെ വന്നൂ നീയെന്
ഇസലയ മൃദുലാങ്കി-
കുടമുല്ല ചിരിയുമായ് നിന്നൂ
നീയെന് ഉപലയചടുലാക്ഷീ (2) (കിനാവിലിന്നലെ…)

തിരുമധുരം നിന് പകർന്നുനൽകിയ
തിരുവോണമിനിയും വരുമോ…(2)
പൂക്കളമെഴുതിയ കൈയ്യാല് നെഞ്ചില്
പുളകം ചാർത്തിത്തരുമോ….(2)
ഓ…സഖീ……ആത്മസഖീ…. (കിനാവിലിന്നലെ…)

ചുടുകവിളിണയില് കാശ്മീരവുമായ്
തൂമലരേയിനിയും വരുമോ…(2)
മൃണാളകോമളമൃദുലാങ്കുലിയായ്
വിപഞ്ചിമീട്ടിത്തരുമോ…(2)
ഓ….പ്രിയേ…..പ്രാണപ്രിയേ…(കിനാവിലിന്നലെ…)
 

Submitted by SreejithPD on Sun, 06/28/2009 - 18:12

ദുഃഖമേ നിനക്കു പുലർകാലവന്ദനം

Title in English
Dukhame ninakku

ദുഃഖമേ... ദുഃഖമേ... പുലർകാല വന്ദനം 
ദുഃഖമേ നിനക്കു പുലർകാല വന്ദനം 
കാലമേ നിനക്കഭിനന്ദനം 
എന്റെ രാജ്യം കീഴടങ്ങി 
എന്റെ ദൈവത്തെ ഞാൻ വണങ്ങി
ദുഃഖമേ ദുഃഖമേ

കറുത്ത ചിറകുള്ള വാർമുകിലേ 
കടലിന്റെ മകനായ്‌ ജനിക്കുന്നു നീ 
പിറക്കുമ്പോൾ അച്ഛനെ വേർപിരിയും 
ഒരിക്കലും കാണാതെ നീ കരയും 
തിരിച്ചു പോകാൻ നിനക്കാവില്ല 
തരിച്ചു നിൽക്കാൻ നിനക്കിടമില്ല 
നിനക്കിടമില്ല - നിനക്കിടമില്ല (ദുഃഖമേ.. )