എന്താ തുമ്പീ തുള്ളാത്തൂ

 

എന്താ തുമ്പീ തുള്ളത്തൂ ഓമനത്തുമ്പീ തുള്ളാത്തൂ
കാർ കുഴലീ  കരിങ്കുഴലീ കണ്ണാന്തളിപ്പൂങ്കുഴലീ
പൊൻ വെയിലിൽ പുലർ വെയിലിൽ
പൂക്കൂടത്തണലിൽ
നാവേറും നന്തുണിയുണരും നാലില്ലം മുറ്റത്തു വരുമോ
പൊന്നോണം മുറ്റത്തു വന്നേ വന്നേ
(കാർകുഴലീ....)

പൂക്കൈതപ്പൂവിന്റെ ചേലോലുമഴകിനു
പൂന്തിങ്കൾപ്പൊൻ മാറ്റ്
കിന്നാരക്കവിളിലും പൊന്നാര്യൻ മറുകിലും
മന്ദാരപ്പൂഞ്ചേല്
മാവേലിപ്പാട്ടിന്നീണം നിറഞ്ഞേ മൈക്കൺനിൽ താരാട്ടും
മഴയെല്ലാം തോർന്നേ മാനം തെളിഞ്ഞേ
രാത്തുമ്പീ തുയിലുണര്
മണിവില്ലിൻ ഞാണൊലിയിൽ
പുകിലോലും പുലികളിയിൽ
തിര തല്ലും ഉത്സവമായ് തിരുതുടി കാവടിയും തകിലില്ലേ
(കാർകുഴലീ....)

പേരാലിൻ കൊമ്പത്തെ പൂവാലിക്കുയിലേ
പാട്ടൊന്നും പാടീല്ലേ
പൂമ്പട്ടും പുടവയും പൊന്നോലക്കുടകളും
ആരാരും തന്നീലേ
ഗന്ധർവൻ പാടും പാട്ടുണ്ട് നെഞ്ചിൽ
പേരാറിന്നിളനീരും
പണ്ടത്തെക്കാലം ഉള്ളിൽ വിളമ്പും പഞ്ചാരപ്പായസവും
നിറയട്ടെ നിറപറയും അത്തപ്പൂപ്പുഞ്ചവയൽ
അരിമാവിൻ ചാന്തണിയും മനസ്സോർമ്മകളാൽ കുളിരണിയേ
(കാർകുഴലീ....)