സിനിമ റിവ്യൂ

അസുരവിത്ത്-സിനിമാറിവ്യു

Submitted by nanz on Wed, 01/11/2012 - 10:35

2002ൽ എ കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥീരാജ്  ചിത്രത്തിന്റെ തുടർച്ചയായാണ് 'അസുരവിത്ത്' വരുന്നത്.  രണ്ടും എം കെ സാജന്റെ സംവിധാനത്തിൽ. കൊച്ചി കേന്ദ്രമാകുന്ന ക്വൊട്ടേഷൻ ചിത്രങ്ങളുടെ തുടക്കമായിരുന്നു സ്റ്റോപ്പ് വയലൻസ്. ഒരു റോ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന പ്രത്യേകത വളരെ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കിയ ആ ചിത്രത്തിനുണ്ടായിരുന്നു.

Contributors

കുഞ്ഞളിയൻ-സിനിമാറിവ്യു

Submitted by nanz on Sat, 01/07/2012 - 16:34

'ജനപ്രിയ സിനിമ'  എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന "അന്തവും കുന്തവുമില്ലാത്ത മലയാള സിനിമ"കൾക്ക് തിരക്കഥ എഴുതാൻ കൃഷ്ണ പൂജപ്പുരയേയും അവ സംവിധാനിക്കാൻ സജി സുരേന്ദ്രനേയും ആരും പഠിപ്പിക്കേണ്ട കാര്യമില്ല. കഴിഞ്ഞ മൂന്നാലു വർഷങ്ങളായി ഇരുവരും മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുമായി സ്ഥിരസാന്നിദ്ധ്യമാണ്. അവരുടെ ആഗ്രഹപ്രകാരമെന്നോണം പ്രേക്ഷകർ ഇത്തരം സിനിമകളെ കയ്യടിച്ച് വിജയിപ്പിക്കുന്നുമുണ്ട്.

Contributors

വെള്ളരിപ്രാവിന്റെ ചങ്ങാതി-സിനിമാറിവ്യു

Submitted by nanz on Mon, 12/26/2011 - 12:03

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന അക്കു അക്ബറും ഒപ്പം ജോസും കൂടി അക്ബർ ജോസ് എന്ന പേരിൽ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴത്തുള്ളിക്കിലുക്കവും(2002) സദാനന്ദന്റെ സമയവും(2003). പിന്നീട് ഇവർ വേർപിരിഞ്ഞ് അക്ബർ, അക്കു അക്ബറായി വെറുതെ ഒരു ഭാര്യയും(2008) കാണാ കണ്മണിയും(2009) സംവിധാനം ചെയ്തു. 2008 ലെ സൂപ്പർഹിറ്റ് സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ.

Contributors

അറബീം ഒട്ടകോം പി മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥ-സിനിമ റിവ്യൂ

Submitted by nanz on Mon, 12/19/2011 - 11:27

സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും ഒത്തുചേരുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. പ്രിയന്റെ കാഞ്ചിവരമൊഴികെ ഏതാണ്ടെല്ലാ ചിത്രങ്ങളും വിദേശ സ്വദേശ ചിത്രങ്ങളുടെ കോപ്പിയാണെന്നു ജനത്തിനറിയാമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുമെങ്കിലും പ്രിയന്റെയും മോഹൻലാലിന്റേയും കൂട്ടുകെട്ടിനു ജനസമ്മതി കുറയുന്നില്ല എന്നതാണ് സത്യം. കുറച്ചു കാലം മുൻപേ ബോളിവുഡിലേക്ക് പോയ പ്രിയൻ മലയാള ചിത്രങ്ങൾ ചെയ്യുന്നത് വളരെ ചുരുക്കമായി.

Contributors

വെനീസിലെ വ്യാപാരി-സിനിമാറിവ്യൂ

Submitted by nanz on Sun, 12/18/2011 - 09:34

ഹിറ്റ് മേക്കർ ഷാഫി എന്ന സംവിധായകനും മമ്മൂട്ടി എന്ന സൂപ്പർ താരവും മലയാള കൊമേഴ്സ്യൽ സിനിമയിൽ മിനിമം ലാഭത്തിനു മുകളിൽ നിൽക്കുന്ന ബിസിനസ്സാണ്. മുരളി ഫിലിംസിന്റെ മാധവൻ നായർ ഒരു ഷാഫി - മമ്മൂട്ടി പ്രൊജക്റ്റിനു പണമിറക്കിയതും ആ ബിസിനസ്സ് തന്നെയാണെന്ന് വ്യക്തം. കാരണം ചാനൽ റൈറ്റ്സുകൾ സിനിമകളുടേ അവസാന വാക്ക് നിശ്ചയിക്കുന്ന ഈ കാലത്ത് മേശപ്പുറത്ത് ബിസിനസ്സ് നടക്കുന്ന സിനിമകൾക്കേ ജന്മമുള്ളു.

Contributors

ബ്യൂട്ടിഫുൾ -സിനിമാറിവ്യൂ

Submitted by nanz on Mon, 12/05/2011 - 08:45

ത്രീ കിങ്ങ്സ്  എന്ന ചിത്രത്തിനു ശേഷം ഒരു വി കെ പ്രകാശ് ചിത്രം വരുമ്പോൾ പ്രേക്ഷകൻ ഏതു നിലയിൽ സ്വീകരിക്കപ്പെടും എന്നതൊരു സംശയമായിരുന്നു. കാരണം ത്രീ കിങ്ങ്സ് പ്രേക്ഷകനു പകരുന്നു കൊടുത്ത അനുഭവം അത്രത്തോളമായിരുന്നു. പക്ഷെ, വി കെ പ്രകാശ് യെസ് സിനിമാ കമ്പനിയുടെ ബാനറിൽ അനൂപ് മേനോന്റെ സ്ക്രിപ്റ്റിൽ അണിയിച്ചൊരുക്കിയ "ബ്യൂട്ടിഫുൾ" എന്ന സിനിമ പേരുപോലെ തന്നെ അത്യന്തം ബ്യൂട്ടിഫുള്ളാണ്.

Contributors

ബോംബെ മാർച്ച് 12-സിനിമാറിവ്യു

Submitted by nanz on Thu, 06/30/2011 - 21:58

ബാബു ജനാര്‍ദ്ദന്‍ (മുന്‍പ് ബാബു ജനാര്‍ദ്ദനന്‍) മലയാള കൊമേര്‍സ്യല്‍ സിനിമാ രംഗത്തെ ഭേദപ്പെട്ട എഴുത്തുകാരനാണ്. 95 ല്‍ പുറത്തിറങ്ങിയ മാണിക്യചെമ്പഴുക്ക എന്ന ചിത്രവുമായാണ് തുടക്കം. പിന്നീട് വര്‍ണ്ണപകിട്ട്, തച്ചിലേടത്ത് ചുണ്ടന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചതുരംഗം, വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടൂണ്ട്. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് പൊതുവേ നല്ല അഭിപ്രായം നേടിയെടുത്ത ചിത്രങ്ങളുമാണ്.

Contributors

ആദാമിന്റെ മകൻ -സിനിമാറിവ്യൂ

Submitted by nanz on Fri, 06/24/2011 - 21:55

പതിവു മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദും അഷറഫ് ബേദിയും നിര്‍മ്മിച്ച ആദാമിന്റെ മകന്‍ അബുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍മ്മാതാക്കളിലൊരാളായ സലീം അഹമ്മദ് തന്നെ. സലീം കുമാറാണ് മുഖ്യകഥാപാത്രമായ അബുവെന്ന വൃദ്ധനെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ നാല് ദേശീയ ബഹുമതികളും നാല് സംസ്ഥാന ബഹുമതികളും ചിത്രം കരസ്ഥമാക്കി.