ബോംബെ മാർച്ച് 12

കഥാസന്ദർഭം

1993 മാര്‍ച്ച് 12 നു ബോംബെയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ 9 വര്‍ഷം വിചാരണയില്ലാതെ തടവുകാരനാകേണ്ടി വന്ന നിരപരാധിയായ സമീര്‍ എന്നചെറുപ്പക്കാരന്റേയും മത തീവ്രവാദികളുടെ ട്രാപ്പില്‍ പെടുന്ന ഷാജഹാന്‍ എന്ന യുവാവിന്റേയും ഇവരുടെ കുടുംബത്തിന്റേയും ദുരവസ്ഥ സമകാലീന മത-സാമുദായിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

131mins
റിലീസ് തിയ്യതി
Bombay March 12
2011
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

1993 മാര്‍ച്ച് 12 നു ബോംബെയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ 9 വര്‍ഷം വിചാരണയില്ലാതെ തടവുകാരനാകേണ്ടി വന്ന നിരപരാധിയായ സമീര്‍ എന്നചെറുപ്പക്കാരന്റേയും മത തീവ്രവാദികളുടെ ട്രാപ്പില്‍ പെടുന്ന ഷാജഹാന്‍ എന്ന യുവാവിന്റേയും ഇവരുടെ കുടുംബത്തിന്റേയും ദുരവസ്ഥ സമകാലീന മത-സാമുദായിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു.

സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

പ്രശസ്ത പിന്നണിഗായകൻ "സോനു നിഗം" ആദ്യമായി മലയാളത്തിൽ ഗാനമാലപിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. "ബോംബെ മാർച്ച് 12" എന്ന ഈ ചിത്രത്തിലെ “ചക്കരമാവിൻ കൊമ്പത്ത്..” എന്നു തുടങ്ങുന്ന ഗാനാത്തിലൂടെയാണ് സോനു നിഗം മലയാളത്തിൽ എത്തുന്നത്. ഈ ഗാനത്തിന്റെയും ചിത്രത്തിലെ മറ്റ് ഗാനങ്ങളുടെയും സംഗീത സംവിധായകനായ അഫ്‌സൽ യൂസഫ് കാഴ്ച ഇല്ലാത്ത വ്യക്തിയാണു.

കഥാസംഗ്രഹം

1998 - ആലപ്പുഴയിലെ കായലരികത്ത് ഒരു സാധാരണ മുസ്ലീം കുടുംബമായിരുന്നു കുഞ്ഞുമുഹമ്മദിന്റേത് (സാദിഖ്)രണ്ടു മകളും ഒരു മകനും. മൂത്ത മകള്‍ വിവാഹിതയായി കോയമ്പത്തൂരില്‍ താമസിക്കുന്നു. നാട്ടിലെ എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന കുഞ്ഞും മുഹമ്മദിന്റെ മകന്‍ ഷാജഹാന്‍ (ഉണ്ണി മുകുന്ദന്‍) ആന്ധ്രാപ്രദേശില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരണപ്പെട്ടിരുന്നു. 1993 ലെ ബോംബെ ബോംബുസ്ഫോടനവുമായി ബന്ധമുള്ള ആളായിരുന്നു ഷാജഹാന്‍ എന്നായിരുന്നു നിഗമനങ്ങള്‍. കുഞ്ഞു മുഹമ്മദിന്റെ രണ്ടാമത്തെ മകള്‍ ആബിദ (റോമ)യുടെ ഭര്‍ത്താവ് പാലക്കാട് സ്വദേശിയായ സമീര്‍(മമ്മൂട്ടി) ആലപ്പുഴ മുനിസിപ്പാലിറ്റി തൊഴിലാളിയാണ്. ഒരു ദിവസം രാവിലെ സമീറിനെ സംശയാസ്പദമായി പോലീസ് ചോദ്യം ചെയ്യുന്നു. ഒപ്പം ആബിദയേയും. ഇതിനിടയില്‍ കുഞ്ഞുമുഹമ്മദ് പ്രായാധിക്യം മൂലം ആശുപത്രിയിലാവുന്നു. ആശുപത്രിയില്‍ കുഞ്ഞു മുഹമ്മദിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത് സമീറായിരുന്നു. രോഗക്കിടക്കയില്‍ കിടന്നു കൊണ്ട് തന്നെ കുഞ്ഞു മുഹമ്മദ് മകന്‍ ഷാജഹാന്റെ വിവരങ്ങള്‍ പറയുന്നു. ബോംബെയില്‍ ജോലിക്ക് പോയ ഷാജഹാന്‍ മുസ്ലീം തീവ്രവാദികളുമായി ബന്ധപ്പെട്ടുവെന്നും അവരുടെ സംഘത്തില്‍ ചേര്‍ന്ന് ബോംബ് സ്ഫോടനത്തില്‍ പങ്കാളിയായെന്നും.

ആശുപത്രിയില്‍ വെച്ച് സമീര്‍ യാദൃശ്ചികമയി ടിവിയില്‍ കോയമ്പത്തൂര്‍ ബോബ് സ്ഫോടനത്തെക്കുറിച്ച് വാര്‍ത്ത കാണുന്നു. ഭാര്യയുടെ ചേച്ചിയുടെ ഭര്‍ത്താവിന്റെ കാര്യങ്ങള്‍ അന്വേഷിക്കാമെന്ന് കരുതി സമീര്‍ കോയമ്പത്തൂര്‍ക്ക് ഫോണ്‍ ചെയ്യുന്നു. നേരത്തെ തന്നെ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന സമീറും കുഞ്ഞുമുഹമ്മദിന്റെ കുടുംബവും സമീറിന്റെ ഈ സമയത്തെ ഫോണ്‍ വിളിയില്‍ സംശയാലുവാകുന്നു. അവര്‍ ആശുപത്രിയില്‍ വന്ന് സമീറിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ വിചാരണയില്ലാതെ ഒമ്പതു വര്‍ഷം സമീര്‍ ശിക്ഷയനുഭവിക്കുന്നു. അവിടെ വെച്ച് മറ്റാര്‍ക്കും അറിയാത്ത സമീറിന്റെ മുന്‍ ജീവിതവും ഷാജഹാന്റെ ബോംബെയിലെ മത തീവ്രവാദ ബന്ധങ്ങളും ചുരുളഴിയുന്നു....

റിവ്യൂ ഇവിടെ വായിക്കാം.

Runtime
131mins
റിലീസ് തിയ്യതി
Submitted by abhilash on Mon, 06/20/2011 - 20:59