സിനിമ റിവ്യൂ

ഉപ്പുകണ്ടം ബ്രദേഷ്സ് -സിനിമാറിവ്യൂ

Submitted by nanz on Mon, 06/20/2011 - 21:48

മലയാള സിനിമയില്‍ പല കാലങ്ങളില്‍ ‘ട്രെന്‍ഡു‘കള്‍ സംഭവിക്കാറുണ്ട്. വിജയകരമായ ഒരു ചിത്രത്തിന്റെ ഫോര്‍മുലയെ പിന്നീടുള്ളവര്‍ അന്ധമായി അനുകരിച്ച് ഒരേ വാര്‍പ്പില്‍ നിരവധി ചിത്രങ്ങളുണ്ടാക്കാറുണ്ട്. കുറച്ചു ചിത്രങ്ങളുടെ വിജയത്തിനു ശേഷം കനത്ത പരാജയത്തോടെ ആ ട്രെന്‍ഡുകള്‍ അവസാനിക്കുകയും ചെയ്യും. മലയാളത്തില്‍ ട്രെന്‍ഡുകള്‍ രൂപപ്പെട്ടത് കൂടുതലും സിദ്ധിഖ് - ലാല്‍ ചിത്രങ്ങള്‍ക്കായിരിക്കണം. അവരുടേ ആദ്യ മൂന്നു ചിത്രങ്ങളും മലയാളത്തില്‍ വ്യക്തമായ ട്രെന്ഡുകള്‍ ഉണ്ടാക്കിയിരുന്നു.

Contributors

രതിനിർവ്വേദം-സിനിമാറിവ്യൂ

Submitted by nanz on Fri, 06/17/2011 - 21:44

1984 ല്‍ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്ത‘നില്‍ അസി. ഡയറക്ടറായിട്ടാണ് ശ്രീ ടി.കെ രാജീവ് കുമാറിന്റെ (എഴുതപ്പെട്ട) സിനിമാ ജീവിതം തുടങ്ങുന്നത്. 1989ലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിജയം നേടിയ ‘ചാണക്യന്‍’ എന്ന കമലാഹാസന്‍-ജയറാം-തിലകന്‍ സിനിമയോടെ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിനു കേരള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായി ‘അകേല ക്രെയിന്‍‘ ഉപയോഗിച്ചതും ‘ആവിഡ് എഡിറ്റിങ്ങ്‘ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്(1999).

Contributors