അർജ്ജുനൻ സാക്ഷി

കഥാസന്ദർഭം

കേരളത്തിൽ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാനെത്തുന്ന ആർക്കിട്ടെക്റ്റ് റോയ് മാത്യു എന്ന ചെറുപ്പക്കാരൻ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും മറ്റുമാണ് കഥയുടെ ഇതിവൃത്തം.അർജ്ജുനൻ എന്ന രഹസ്യവ്യക്തിത്വത്തെ കണ്ടെത്തുന്നതോടെ പല അപ്രിയസത്യങ്ങളിലേക്കും  വികാസം പ്രാപിക്കുകയാണ് കഥ.

റിലീസ് തിയ്യതി
http://www.arjunansaakshi.com/
Arjunan Sakshi (Malayalam Movie)
2011
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

കേരളത്തിൽ ഒരു പ്രോജക്റ്റ് ഏറ്റെടുക്കാനെത്തുന്ന ആർക്കിട്ടെക്റ്റ് റോയ് മാത്യു എന്ന ചെറുപ്പക്കാരൻ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളും മറ്റുമാണ് കഥയുടെ ഇതിവൃത്തം.അർജ്ജുനൻ എന്ന രഹസ്യവ്യക്തിത്വത്തെ കണ്ടെത്തുന്നതോടെ പല അപ്രിയസത്യങ്ങളിലേക്കും  വികാസം പ്രാപിക്കുകയാണ് കഥ.

Art Direction
അനുബന്ധ വർത്തമാനം

പതിനഞ്ച് വർഷക്കാലത്തിനു മുൻപ് രഞ്ജിത്തിന്റെ കോളേജ് കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന ഒരു കഥയെ ഇപ്പോഴത്തെ കേരളത്തിന്റെ സാമൂഹികപശ്ചാത്തലവുമായി ഇഴുകിച്ചേർപ്പിക്കുന്ന സിനിമ.

കഥാസംഗ്രഹം

വല്ലപ്പോഴും കിട്ടുന്ന അവധി ദിവസങ്ങളിലൂടെ മാത്രം കേരളത്തെ അറിഞ്ഞിരുന്ന,കേരളത്തിനു പുറത്ത് ജനിച്ചു വളർന്ന റോയ് മാത്യു എന്ന ചെറുപ്പക്കാരനായ ആർക്കിട്ടെക്റ്റ്. കൊച്ചിയിലെ ഒരു ബിൽഡറിൽ നിന്ന് ഒരു പുതിയ പ്രോജക്റ്റ് ഏറ്റെടുക്കുമ്പോൾ നാട്ടിൽ വരുന്നതിന്റെ ത്രില്ലിലായിരുന്നു റോയ്.എന്നാൽ റോയ് മാത്യവിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായ ഒരു പട്ടണം ആണ് അദ്ദേഹത്തെ വരവേറ്റത്.രാഷ്ട്രീയക്കാരും ഗുണ്ടകളും മാധ്യമങ്ങളും അഴിമതിയുമൊക്കെ നടമാടുന്ന ഒരു ലോകത്തേക്കാണ് അയാൾ കാലെടുത്തു വെക്കുന്നത്. ഇന്റർനെറ്റിനും ക്യാമ്പസിനുമൊന്നും പുറത്തേക്ക് ചിന്തിക്കാത്ത ഒരു പുതിയ തലമുറയാണ് ചെറുപ്പക്കാരിലൂടെ അയാൾ കണ്ടത്. ഇത്തരമൊരു ലോകത്ത് റോയിയെ കാത്ത് ഒരാൾ മാത്രം “അർജ്ജുനൻ”..!  ലോകത്തോട് പറയാൻ മാറ്റിവച്ച,പകുതി മുറിഞ്ഞു പോയ ഒരു കഥ അയാൾക്ക് പറയാൻ ബാക്കിയുണ്ട്. പകുതിവഴിയിൽ തോറ്റുപോയ ഒരു നായകന്റെ കഥ,അതിശക്തന്മാരായ ചില വില്ലന്മാരുടെ,കുഴിച്ചു മൂടപ്പെട്ട സത്യങ്ങളുടെ,മറയപ്പെട്ട ചില മുഖങ്ങളുടെ ഒക്കെ കഥ. അർജ്ജുനന്റെ സഹായത്തിനായി റോയി എത്തുന്നതോടെ ശത്രുക്കളിലേക്കും,അപ്രിയമായ സത്യങ്ങളിലേക്കും ഒക്കെ എത്തിച്ചേരുകയാണ് അർജ്ജുനൻ സാക്ഷി..!!

റിലീസ് തിയ്യതി
വെബ്സൈറ്റ്
http://www.arjunansaakshi.com/