മലയാള സിനിമ 2011 - പിന്നിട്ട ഏഴു മാസങ്ങള്‍
- Read more about മലയാള സിനിമ 2011 - പിന്നിട്ട ഏഴു മാസങ്ങള്‍
- 9 comments
- Log in or register to post comments
- 5320 views
ബാബു ജനാര്‍ദ്ദന്‍ (മുന്‍പ് ബാബു ജനാര്‍ദ്ദനന്‍) മലയാള കൊമേര്‍സ്യല്‍ സിനിമാ രംഗത്തെ ഭേദപ്പെട്ട എഴുത്തുകാരനാണ്. 95 ല്‍ പുറത്തിറങ്ങിയ മാണിക്യചെമ്പഴുക്ക എന്ന ചിത്രവുമായാണ് തുടക്കം. പിന്നീട് വര്‍ണ്ണപകിട്ട്, തച്ചിലേടത്ത് ചുണ്ടന്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചതുരംഗം, വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടൂണ്ട്. വാസ്തവം, അച്ഛനുറങ്ങാത്ത വീട്, തലപ്പാവ് പൊതുവേ നല്ല അഭിപ്രായം നേടിയെടുത്ത ചിത്രങ്ങളുമാണ്.
പതിവു മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.
അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദും അഷറഫ് ബേദിയും നിര്‍മ്മിച്ച ആദാമിന്റെ മകന്‍ അബുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍മ്മാതാക്കളിലൊരാളായ സലീം അഹമ്മദ് തന്നെ. സലീം കുമാറാണ് മുഖ്യകഥാപാത്രമായ അബുവെന്ന വൃദ്ധനെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ നാല് ദേശീയ ബഹുമതികളും നാല് സംസ്ഥാന ബഹുമതികളും ചിത്രം കരസ്ഥമാക്കി.
മലയാള സിനിമയില്‍ പല കാലങ്ങളില്‍ ‘ട്രെന്‍ഡു‘കള്‍ സംഭവിക്കാറുണ്ട്. വിജയകരമായ ഒരു ചിത്രത്തിന്റെ ഫോര്‍മുലയെ പിന്നീടുള്ളവര്‍ അന്ധമായി അനുകരിച്ച് ഒരേ വാര്‍പ്പില്‍ നിരവധി ചിത്രങ്ങളുണ്ടാക്കാറുണ്ട്. കുറച്ചു ചിത്രങ്ങളുടെ വിജയത്തിനു ശേഷം കനത്ത പരാജയത്തോടെ ആ ട്രെന്‍ഡുകള്‍ അവസാനിക്കുകയും ചെയ്യും. മലയാളത്തില്‍ ട്രെന്‍ഡുകള്‍ രൂപപ്പെട്ടത് കൂടുതലും സിദ്ധിഖ് - ലാല്‍ ചിത്രങ്ങള്‍ക്കായിരിക്കണം. അവരുടേ ആദ്യ മൂന്നു ചിത്രങ്ങളും മലയാളത്തില്‍ വ്യക്തമായ ട്രെന്ഡുകള്‍ ഉണ്ടാക്കിയിരുന്നു.
1984 ല്‍ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്ത‘നില്‍ അസി. ഡയറക്ടറായിട്ടാണ് ശ്രീ ടി.കെ രാജീവ് കുമാറിന്റെ (എഴുതപ്പെട്ട) സിനിമാ ജീവിതം തുടങ്ങുന്നത്. 1989ലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിജയം നേടിയ ‘ചാണക്യന്‍’ എന്ന കമലാഹാസന്‍-ജയറാം-തിലകന്‍ സിനിമയോടെ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിനു കേരള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായി ‘അകേല ക്രെയിന്‍‘ ഉപയോഗിച്ചതും ‘ആവിഡ് എഡിറ്റിങ്ങ്‘ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്(1999).
വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു നുറുങ്ങുകളായി ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുകയാണ്.പത്മരാജൻ അനുസ്മരണത്തോടനുബന്ധിച്ച ഇത്തവണത്തെ നുറുങ്ങുകൾക്ക് കടപ്പെട്ടിരിക്കുന്നത് ശ്രീ.രാജേഷ് മേനോൻ സംവിധാനം ചെയ്ത “കടൽക്കാറ്റിലൊരു ദൂത്“ എന്ന ഹ്രസ്വചിത്രത്തിനാണ്. ഇത് തയ്യാറാക്കിയ അചിന്ത്യാമ്മക്കും.
1. സൈറ്റ് ലോഗിൻ
1.1 http://www.m3db.com/ എന്നതാണ് സൈറ്റിന്റെ ഹോം പേജ്.
1.2 സൈറ്റിൽ വിവരങ്ങൾ ചേർക്കുന്നതിന് ഒരു ലോഗിൻ ഐഡി ആവശ്യമാണ്. മുകൾവശത്തുള്ള മെനുവിന്റെ വലതു വശത്തായി ലോഗിൻ എന്ന ഒരു ലിങ്ക് കാണാവുന്നതാണ്.
1.3 ഐഡി രെജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്.
1.4 ലോഗിൻ ചെയ്തു കഴിയുമ്പോൾ സൈറ്റിന്റെ ഏറ്റവും മുകളിലായി കാണുന്ന നാവിഗേഷൻ ബാർ ശ്രദ്ധിക്കുക. ഇവിടെ നിന്നാണ് സൈറ്റിൽ പുതിയ വിവരങ്ങൾ ചേർക്കുന്നത്.
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ പതിമൂന്നാം അധ്യായം