സിനിമ

മലയാള സിനിമ-2011-തിരിഞ്ഞുനോക്കുമ്പോൾ..

Submitted by nanz on Sat, 12/31/2011 - 13:54

മലയാള സിനിമയുടെ 2011ലെ കണക്കെടുക്കുമ്പോൾ മുൻ വർഷങ്ങളേക്കാൾ വ്യാവസായികമായി ലാഭമുണ്ടാക്കിയതും ദേശീയ പുരസ്കാരത്തിനർഹമായതുമടക്കം അല്പം ആഹ്ലാദകരമായി അനുഭവപ്പെടാം. 2011 ജനുവരി 7 ലെ "ട്രാഫിക്" എന്ന ആദ്യ റിലീസ് മുതൽ ഡിസംബർ 25 ലെ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന അവസാന റിലീസടക്കം മൊത്തം എൺപത്തിയെട്ടോളം ചിത്രങ്ങളാണു ഇക്കഴിഞ്ഞ വർഷം മലയാളത്തിലുണ്ടായത്.

Contributors
Article Tags

വെള്ളരിപ്രാവിന്റെ ചങ്ങാതി-സിനിമാറിവ്യു

Submitted by nanz on Mon, 12/26/2011 - 12:03

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന അക്കു അക്ബറും ഒപ്പം ജോസും കൂടി അക്ബർ ജോസ് എന്ന പേരിൽ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴത്തുള്ളിക്കിലുക്കവും(2002) സദാനന്ദന്റെ സമയവും(2003). പിന്നീട് ഇവർ വേർപിരിഞ്ഞ് അക്ബർ, അക്കു അക്ബറായി വെറുതെ ഒരു ഭാര്യയും(2008) കാണാ കണ്മണിയും(2009) സംവിധാനം ചെയ്തു. 2008 ലെ സൂപ്പർഹിറ്റ് സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ.

Contributors

അറബീം ഒട്ടകോം പി മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥ-സിനിമ റിവ്യൂ

Submitted by nanz on Mon, 12/19/2011 - 11:27

സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും ഒത്തുചേരുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. പ്രിയന്റെ കാഞ്ചിവരമൊഴികെ ഏതാണ്ടെല്ലാ ചിത്രങ്ങളും വിദേശ സ്വദേശ ചിത്രങ്ങളുടെ കോപ്പിയാണെന്നു ജനത്തിനറിയാമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുമെങ്കിലും പ്രിയന്റെയും മോഹൻലാലിന്റേയും കൂട്ടുകെട്ടിനു ജനസമ്മതി കുറയുന്നില്ല എന്നതാണ് സത്യം. കുറച്ചു കാലം മുൻപേ ബോളിവുഡിലേക്ക് പോയ പ്രിയൻ മലയാള ചിത്രങ്ങൾ ചെയ്യുന്നത് വളരെ ചുരുക്കമായി.

Contributors

വെനീസിലെ വ്യാപാരി-സിനിമാറിവ്യൂ

Submitted by nanz on Sun, 12/18/2011 - 09:34

ഹിറ്റ് മേക്കർ ഷാഫി എന്ന സംവിധായകനും മമ്മൂട്ടി എന്ന സൂപ്പർ താരവും മലയാള കൊമേഴ്സ്യൽ സിനിമയിൽ മിനിമം ലാഭത്തിനു മുകളിൽ നിൽക്കുന്ന ബിസിനസ്സാണ്. മുരളി ഫിലിംസിന്റെ മാധവൻ നായർ ഒരു ഷാഫി - മമ്മൂട്ടി പ്രൊജക്റ്റിനു പണമിറക്കിയതും ആ ബിസിനസ്സ് തന്നെയാണെന്ന് വ്യക്തം. കാരണം ചാനൽ റൈറ്റ്സുകൾ സിനിമകളുടേ അവസാന വാക്ക് നിശ്ചയിക്കുന്ന ഈ കാലത്ത് മേശപ്പുറത്ത് ബിസിനസ്സ് നടക്കുന്ന സിനിമകൾക്കേ ജന്മമുള്ളു.

Contributors

ബ്യൂട്ടിഫുൾ -സിനിമാറിവ്യൂ

Submitted by nanz on Mon, 12/05/2011 - 08:45

ത്രീ കിങ്ങ്സ്  എന്ന ചിത്രത്തിനു ശേഷം ഒരു വി കെ പ്രകാശ് ചിത്രം വരുമ്പോൾ പ്രേക്ഷകൻ ഏതു നിലയിൽ സ്വീകരിക്കപ്പെടും എന്നതൊരു സംശയമായിരുന്നു. കാരണം ത്രീ കിങ്ങ്സ് പ്രേക്ഷകനു പകരുന്നു കൊടുത്ത അനുഭവം അത്രത്തോളമായിരുന്നു. പക്ഷെ, വി കെ പ്രകാശ് യെസ് സിനിമാ കമ്പനിയുടെ ബാനറിൽ അനൂപ് മേനോന്റെ സ്ക്രിപ്റ്റിൽ അണിയിച്ചൊരുക്കിയ "ബ്യൂട്ടിഫുൾ" എന്ന സിനിമ പേരുപോലെ തന്നെ അത്യന്തം ബ്യൂട്ടിഫുള്ളാണ്.

Contributors

യേശുദാസിനു ജനപ്രിയമേറിയെങ്കിലും പ്രധാനപാട്ട് എ എം രാജ തന്നെ പാടുന്നു.

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.“സിനിക്ക് പറഞ്ഞത് “ എന്ന ലേഖനത്തിന്റെ മറ്റൊരു എപ്പിസോഡ്. ഒരോ എപ്പിസോഡുകളും മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ്.അക്കാലത്ത് പുറത്തിറങ്ങിയ ഒരോ സിനിമകളിലേയും ഗാനങ്ങളെ ഇഴകീറീ വിലയിരുത്തുന്ന പരമ്പര സിനിക്കിന്റെ സഹായത്തോടെ ശ്രീ.എതിരൻ കതിരവൻ തുടരുന്നു.

Contributors
Article Tags

കേരളത്തിലെ സിനിമാതീയറ്ററുകളുടെ ഡാറ്റാബേസ്

Submitted by admin on Fri, 10/28/2011 - 01:58

നിങ്ങളുടെ നാട്ടിലുള്ള തീയറ്ററുകളുടെ ഒരു ചിത്രവും ചെറു വിവരവും അയച്ചു തരുമോ ? (പ്രധാനമായും കേരളത്തിലെ തിയറ്ററുകളാണ് ഉദ്ദേശിക്കുന്നത്)

Article Tags

മലയാള സിനിമ ഓണം റിലീസ് 2011

Submitted by nanz on Tue, 08/30/2011 - 15:55

മലയാള സിനിമയിൽ ഓണം സീസണ്‍ മിക്കപ്പോഴും ഏറ്റവും കൂടുതൽ റിലീസുകളുടെ കാലമായിരിക്കും.സൂപ്പർ താരങ്ങളും ചെറിയ താരങ്ങളും നേർക്കു  നേർ ഏറ്റുമുട്ടുന്ന, പ്രേക്ഷകർക്ക് ഉത്സവപ്രതീതിയുണർത്തുന്ന കാലം. ഏതൊരു പ്രേക്ഷകനും എല്ലാ പരാധീനതകളും മാറ്റിവെച്ച് കുടുംബസമേതം തിയ്യേറ്ററിലേക്ക് വരുന്ന ഓണക്കാലം ഉത്സവസീസണ് എന്നറിയപ്പെടുന്നു.

Contributors
Article Tags

‘ചാപ്പാകുരിശ്’ ക്യാമറാമാന്‍ ജോമോന്‍ ടി ജോണുമായി അഭിമുഖം

Submitted by Nandakumar on Tue, 08/16/2011 - 07:44

2011 ജൂലൈയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ “ചാപ്പാ കുരിശ്” എന്ന സിനിമക്ക് പ്രത്യേകതകളേറെയുണ്ടായിരുന്നു. സ്ഥിരം ഫോര്‍മുലകളേയും നിലവിലെ സങ്കല്പങ്ങളേയും ധിക്കരിച്ച് മലയാളി പ്രേക്ഷകന്റെ മുന്നിലേക്ക് ഒരു പുതിയ ദിശാബോധം കൊണ്ടു വരുന്ന ചിത്രങ്ങളില്‍ വളരെയധികം പരിപൂര്‍ണ്ണത അവകാശപ്പെടാവുന്ന ഒന്നായിരുന്നു ചാപ്പാകുരിശ്.

Contributors
Article Tags