തട്ടത്തിൻ മറയത്ത്

കഥാസന്ദർഭം

വ്യത്യസ്ഥ മതത്തിലുള്ള വിനോദ് (നിവിൻ പോളി) എന്ന ചെറുപ്പക്കാരന്റേയും അയിഷ (ഇഷ തൽ വാർ) എന്ന പെൺകുട്ടിയുടേയും ശുഭപര്യവസായിയായ പ്രണയ കഥ.

U
റിലീസ് തിയ്യതി
ചീഫ് അസോസിയേറ്റ് സംവിധാനം
Attachment Size
TM1.jpg 101.47 KB
Thattathin Marayathu
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2012
ഡിസൈൻസ്
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

വ്യത്യസ്ഥ മതത്തിലുള്ള വിനോദ് (നിവിൻ പോളി) എന്ന ചെറുപ്പക്കാരന്റേയും അയിഷ (ഇഷ തൽ വാർ) എന്ന പെൺകുട്ടിയുടേയും ശുഭപര്യവസായിയായ പ്രണയ കഥ.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കണ്ണൂർ, തലശ്ശേരി, പയ്യാമ്പലം ബീച്ച്
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
അനുബന്ധ വർത്തമാനം

പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം.

വിനീതിന്റെ മുൻ ചിത്രമായ “മലർവാടി ആർട്ട്സ് ക്ലബ്ബ്” പോലെത്തന്നെ ഈ ചിത്രത്തിലും താരതമ്യേന പുതുമുഖങ്ങളും ആദ്യ ചിത്രത്തിലെ നടന്മാരും മുഖ്യകഥാപാത്രങ്ങളാകുന്നു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

നായകനായ വിനോദ് (നിവിൻ പോളി) അബൂബക്കർ (രാമു) എന്ന പ്രമാണിയുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി എന്ന കുറ്റത്തിനു പോലീസ് സ്റ്റേഷനിൽ ലോക്കപ്പിലായിരിക്കുകയാണ്. അബൂബക്കറുടെ സഹോദരൻ അബ്ദു റഹ്മാന്റെ (ശ്രീ‍നിവാസൻ) മകൾ അയിഷ(ഇഷ തൽ വാർ)യുമായി പ്രണയത്തിലാണ് വിനോദ്. സഹൃദയനായ എസ് ഐ പ്രേംകുമാർ (മനോജ് കെ ജയൻ) വിനോദിന്റെ അവന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ചറിയുകയാണ്. എങ്ങിനെ കണ്ടു മുട്ടി, പ്രണയത്തിലായി എന്നതൊക്കെ വിനോദ് സ്റ്റേഷനിലിരുന്നു വിശദീകരിക്കുന്നു.

വിനോദിന്റെ ആത്മസുഹൃത്തിന്റെ വിവാഹദിനത്തിൽ യാദൃശ്ചികമായി കണ്ടു മുട്ടിയതാണ് അയിഷ എന്ന പെൺകുട്ടിയെ. വീട്ടിലുടെ ഓടിവന്ന ഇരുവരും തമ്മിൽ കൂട്ടിമുട്ടുകയും വിനോദിന്റെ ഇടിയുടെ ആഘാതത്തിൽ അയിഷ കോണിപ്പടികൾക്കു മുകളിലുടെ മറിഞ്ഞു വീണു ആശുപത്രിയിലാകുകയും ചെയ്തു. അയിഷയെ കാണാൻ ആശുപത്രിയിലെത്തിയ വിനോദ് അയിഷയുടേ മുറിക്കരികെ ഒരു കൊച്ചു പെൺകുട്ടിയെ കാണുകയും പരിചയപ്പെടുകയും ആ കുട്ടി ഉപയോഗിക്കുന്ന ഒരു കോഡ് ഭാഷയുടെ സഹായത്താൽ അയിഷക്ക് “സോറി” എഴുതി ഏൽ‌പ്പിക്കുകയും ചെയ്യുന്നു.

പഠനത്തിൽ വളരെ ഉഴപ്പനായ വിനോദിന്റെ കുടുംബ പശ്ചാത്തലവും പരിതാപകരമായ നിലയിലാണ്. പെൻഷൻ പറ്റിയ അച്ഛനും ഒരു സഹോദരിയും അമ്മയും അടക്കുന്ന കൃഷിക്കാരയ കുടുംബം.ഇടത്തരം വീട്. അയിഷ നാട്ടിലെ ബിസിനസ്സ്കാരനും പ്രമാണിയുമായ അബൂബക്കറിന്റെ സമ്പന്ന കുടുംബത്തിലുള്ളതും. കോളേജിൽ വിനോദിന്റെ സഹപാഠി അബ്ദു (അജു വർഗ്ഗീസ്) വിൽ നിന്നും അയിഷ സമീപത്തെ കോളേജിലെ സ്റ്റുഡന്റ് ആണെന്നും വരുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ടെന്നും അറിയുന്നു. അബ്ദുവിന്റെ സ്വാധീനിച്ച് കോളേജിലെ ദഫ് മുട്ടിൽ വിനോദ് പങ്കെടുക്കുന്നു. കോളേജ് കലോത്സവം നടക്കുന്നതിനിടയിൽ അയിഷയെ കണ്ടെങ്കിലും വിനോദിനു സംസാരിക്കാനായില്ല. പക്ഷെ ഒരു സുഹൃത്തിന്റെ സഹായത്താൽ അയിഷയുടെ വിവരങ്ങൾ ലഭിക്കുകയും അന്ന് അയിഷയുടെ പിറന്നാൾ ദിവസമാണെന്ന് അറിഞ്ഞ് അയിഷയ്ക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നു വിനോദ്. അയിഷയും വിനോദും സംസാരിക്കുന്നു. അന്ന് തന്നെ ഇടിച്ചിട്ടതും ആശുപത്രിയിൽ വന്ന് സോറി എഴുതിക്കൊടുത്തതും വിനോദാണെന്നും താൻ അറിഞ്ഞെന്ന് അയിഷ വെളിപ്പെടൂത്തുന്നു. തിരിച്ച് വീട്ടിലെത്തിയ വിനോദിനു അയിഷയോടൂള്ള പ്രണയം വർദ്ധിക്കുകയും നേരിട്ടു കാണണമെന്നു തോന്നുകയും അതു കാരണം അയിഷയുടെ വീടിന്റെ മതിൽ ചാടി അയിഷയുടെ മുറിക്ക് സമീപം വന്ന് തന്റെ പ്രണയം വെളിപ്പെടുത്തുന്നു വിനോദ്. അടുത്ത ദിവസം കോളേജിലെത്തിയ വിനോദിനു അയിഷ തന്റെ ഇഷ്ടം ഒരു കത്തിലൂടെ വെളിപ്പെടുത്തുന്നു. ഇരുവരും പ്രണയിക്കുന്നു.

പക്ഷെ, നാട്ടിലെ പ്രമാണിയായ അബൂബക്കർ അയിഷയെ പുറത്തേക്ക് പറഞ്ഞയക്കാതിരിക്കാൻ നിബന്ധനകൾ വെക്കുന്നു. മാത്രമല്ല അബൂബക്കറിന്റെ കമ്പനി സ്ഥലത്തെ പാർട്ടി പ്രവർത്തകാർ സമരം ചെയ്ത് അടച്ചിട്ടിരിക്കുകയാണ്. വിനോദും കൂടി പാർട്ടിയംഗമായ സ്ഥലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി അബൂബക്കറുമായി ചർച്ചക്ക് തയ്യാറായിട്ടുമുള്ള സ്ഥിതിയിലുമാണ്. നാട്ടിലെ ഈ രാഷ്ട്രീയ സ്ഥിതിയും ഇരുമതങ്ങളുമാണെന്നതും വിനോദിന്റേയും അയിഷയുടേയും പ്രണയത്തിനു വിലങ്ങു തടിയാകുന്നു.

റിലീസ് തിയ്യതി