പൊന്നുരുകി നീലവാനില്‍ - ഓണപ്പാട്ട്
പൊന്നുരുകി നീലവാനില്‍
അന്തിയാകുന്നേരം
ചെങ്കദളിപ്പൂവിതറി തെന്നലങ്ങുപോകേ
ആറ്റുവഞ്ചിപ്പൂനിരകള്‍ നാണമാടുന്നേരം
ഓണവില്ലിന്‍ കുഞ്ചലവും പാട്ടുമൂളും പോലെ
മധുമയമായ് ഞാന്‍ മുരളികയൂതാം
കനിയഴകേ നീ തളിരിതളായി
തിലവയലോരത്തുവന്നെന്റെ ചാരേവിടരുമെങ്കില്‍
നീ നീരാടും പുഴയിറമ്പിലെ തുളസിപ്പൂദലമായ് ഞാന്‍ ഒഴുകും
ഈ പൂന്തെന്നല്‍ തഴുകുമാവെണ്ണപ്പളുങ്കുടല്‍ ചുറ്റി നീന്താന്‍
കാരിരുള്‍ തിങ്ങുമളകമിളകുമാ
താളത്തില്‍ മാനത്തെ ചെങ്കുടം മുങ്ങുമീ
ഓളങ്ങളില്‍ പൂക്കളായ് നാം മാറിയെങ്കില്‍ (പൊന്നുരുകി)
- Read more about പൊന്നുരുകി നീലവാനില്‍ - ഓണപ്പാട്ട്
- 1 comment
- Log in or register to post comments
- 660 views