Director | Year | |
---|---|---|
തിരമാല | വിമൽകുമാർ, പി ആർ എസ് പിള്ള | 1953 |
പുത്രധർമ്മം | വിമൽകുമാർ | 1954 |
അച്ഛനും മകനും | വിമൽകുമാർ | 1957 |
വിമൽകുമാർ
ജഗതി ശ്രീകുമാർ ബാലനടനായി അഭിനയിച്ചു ഈ ചിത്രത്തിൽ. തിരുനെല്ലൂർ കരുണാകരന്റെ പ്രശസ്ത ഗാനം “കാറ്റേ നീ വീശരുതിപ്പോൾ..” പോപുലർ ആയി.
നാട്ടുകാർക്ക് വേണ്ട ഒത്താശകൾ ചെയ്തു നാൾനീക്കുന്ന നല്ലവനും മദ്ധ്യവയ്സ്കനുമായ അവിവിഹിതനാണു ശങ്കരച്ചാർ. സ്ഥലത്തെ കമലമ്മ റ്റീച്ചറെ സഹായിക്കൻ താൽപ്പര്യമുണ്ട് ഇദ്ദേഹത്തിനു. ടീച്ചറുടെ അനുജത്തി സരസുവിനു കല്യാണത്തിനു മുൻപു തന്നെ ഒരു കുട്ടിയുണ്ട്. കേസില്ലാ വക്കീലായ മനോമോഹനൻ പിള്ളയാണ് അവളെ വിവാഹം ചെയ്തത്. ഒറ്റയ്ക്കായ കമലത്തിനെ ശങ്കരച്ചാർ വിവാഹം ചെയ്തു,. ഒരു കുട്ടിയുണ്ടായിക്കഴിഞ്ഞപ്പോൾ അവർ തമ്മിൽ സ്വരച്ചേർച്ച മൂർച്ഛിച്ചു. കാടനായ ശങ്കരച്ചാരെ പരിഷ്ക്കരിച്ചെടുക്കാൻ പ്രയാസമാണെന്ന് കമലത്തിനു ബോദ്ധ്യമായി. ഒരുനാൾ ശങ്കരച്ചാർ അപ്രത്യക്ഷനായി. കവർച്ചക്കാരുടെ തലവനായിത്തീർന്ന കാര്യം ആരും അറിഞ്ഞുമില്ല. കമലയുടെ മകൻ വളർന്ന് സബിൻസ്പെക്റ്റർ ആയി. സരസമ്മയുടെമകൾ റാണിയ്ക്ക് പ്രേമലേഖനമയച്ച് ശ്രദ്ധപിടിച്ചു പ്റ്റാൻ ശ്രമിക്കുന്ന്ണ്ട് പ്രേംചന്ദ് എന്നൊരുത്തൻ. സരസുവിന്റെ ആദ്യപുത്രനെ ഓടയിൽ നിന്നും എടുത്തു വളർത്തിയത് ഹെഡ് കോൺസ്റ്റബിൾ വേലുപ്പിള്ളയാണ്. അവൻ ഇന്ന് വിക്രമൻ എന്ന പേരിൽ തികഞ്ഞ കള്ളനാണ്. തസ്കരസംഘത്തെ തേടി കാട്ടിലെത്തുന്ന എസ്. ഐ. രഘു ഫോറസ്റ്റ് ഓഫീസറേയും മകൾ ശ്രീകലയേയും പരിചയപ്പെട്ടു. ഓഫീസറുടെ കയ്യിൽ ദേശിംഗനാട് റാണിയുടെ വക രത്നാലങ്കാരവിഭൂഷകൾ നിക്ഷേപിച്ച സ്ഥലത്തെക്കുറിച്ച് രേഖകൾ ഉണ്ട്. ശങ്കരച്ചാർ നയിക്കുന്ന കൊള്ളസംഘത്തെയാണ് രഘുവിനു പിടികൂടേണ്ടത്. കൂടെ വേലുപ്പിള്ളയുമുണ്ട് സഹായത്തിനു. കൊള്ളസംഘത്തെ രഘുവും കൂട്ടരും വളഞ്ഞപ്പോൾ പൊടുന്നനവേ തലവൻ തിരിച്ചു ശങ്കരച്ചാരായി മാറി മകനെ അഭിമുഖീകരിച്ച് വിവരങ്ങളത്രയും ഏറ്റു പറയാനൊരുങ്ങി. എന്നാൽ ഇയാളൂടെ പ്രധാന സിൽബന്തിയായ വിക്രമൻ രഹസ്യരേഖ കൈക്കലാക്കാൻ തന്നെ തീരുമാനിച്ചു. റാണിയെ കൊല്ലാൻ ശ്രമിക്കുമ്പോൽ അവൾ തന്റെ സഹോദരിയാണെന്ന് പറ ഞ്ഞു കൊടുക്കുന്നുണ്ട് ശങ്കരച്ചാർ. വിക്രമനു മാനസാന്തരം വന്നു നല്ലവനായി. വിഷം കുടിച്ചു മരിച്ച ശങ്കരച്ചാരുടെ ജഡവുമായി രഘു വീട്ടിലെത്തി അമ്മയുടെ മുൻപിൽ അത് കാഴ്ച്ച വച്ചു. അയാളൂടെ ഗുണങ്ങൾ അറിയാതെ ക്രൂരമായി പെരുമാറിയതിൽ കമലം ദുഃഖിച്ചു. രഘു ശ്രീകലയെ കല്യാണം കഴിച്ചു. കമലത്തിന്റെ മേൽനോട്ടത്തിൽ ശങ്കരച്ചാരുടെ പാവനസ്മരണയെ പൂജിച്ചു കൊണ്ട് അവർ നാൾ നീക്കി.