വറ്റാത്ത സ്നേഹത്തിൻ ഉറവിടമല്ലോ പെറ്റമ്മ
വാടാത്ത ത്യാഗത്തിൻ പൂവനമല്ലോ പെറ്റമ്മ
എത്ര കാലം കഴിഞ്ഞാലും
ഏതു ദിക്കിൽ വളർന്നാലും
രക്തം രക്തത്തെ തിരിച്ചറിയും
മുലപ്പാലിലൂറുന്ന മൃതസഞ്ജീവനി
മുറിവുകൾ താനേ ഉണക്കും (വറ്റാത്ത..)
അമ്മ തൻ കാലടി പതിയുമിടമെല്ലാം
ശ്രീകോവിലുകളായ് പരിണമിക്കും
അമ്മ തൻ പുഞ്ചിരി പൊഴിയുന്നിടമെല്ലാം
അരുണോദയപ്രഭ വീശും (വറ്റാത്ത..)
കൗതുകം: ഈ പാട്ടിന്റെ പല്ലവിയും അനുപല്ലവിയും എഴുതിയപ്പോഴേയ്ക്കും ശ്രീ എം ഡി രാജേന്ദ്രന്റെ അവധി തീർന്നു. അദ്ദേഹം നാട്ടിലേയ്ക്കു മടങ്ങി. ഒടുവിൽ ദേവരാജൻ മാസ്റ്ററാണ് "അമ്മതൻ കാലടി" എന്നു തുടങ്ങുന്ന ചരണം എഴുതിയത്.