കാരാഗൃഹം

കാരാഗൃഹം കാരാഗൃഹം

എന്നിലെ എന്നെയും നിന്നിലെ നിന്നെയും

തളച്ചിടുന്നൊരു ശിലാലയം

ഇവിടുന്നുയരും നൂറ്റാണ്ടുകൾ തൻ

ഇടി വെട്ടും പ്രതിശബ്ദം (കാരാ,...)

 

അവകാശങ്ങൾ അടിച്ചമർത്തീ

മനുഷ്യ ചിന്തകൾ മറയ്ക്കുന്നു

അവന്റെ വയറിൽ വിശപ്പു കൂട്ടി

ഒരു പിടി ഉദരം പുലരുന്നൂ

കറുത്തതല്ലാ മാനം അതിൽ

ഉദിക്കും കോടി സൂര്യന്മാർ (കാരാ..)

 

 

നിരന്ന കുടിലുകളിൽ ഇടിച്ചു മാറ്റി

ഒരൊറ്റ മാളിക പണിയുന്നൊരേ

ആഴികൾ പോലും കുടിച്ചു തീർക്കും

യുവതകളിവിടെ വരും നാളെ

ചുവന്നതാണീ രക്തം അതിൽ

വിരിയും നൂറു പുഷ്പങ്ങൾ (കാരാ..)