വീണേ വീണേ മണിവീണേ

വീണേ ..വീണേ മണിവീണേ

നിൻ വേദന വിങ്ങും തന്ത്രികൾ

ചൊരിയും ഗാനം ദുഃഖഗാനം (വീണേ...)

 

ശോകം തന്നൂ  ആലയത്തിൽ

നീറിപ്പുകയുന്നീ മാനസം (2)

തെക്കൻ കാറ്റിന്റെ തേരിലേറി

ഇവിടെ വരാമോ കുളിരേ

എന്നെ തഴുകാമോ തൊട്ടു തഴുകാമോ ( വീണേ...)

 

 

മോഹം തകരും നിമിഷങ്ങൾ

വേനലിൽ വാടും മുകുളങ്ങൾ (2)

കൈക്കുടന്നയിൽ അമൃതുമായീ

ഇവിടെ വരാമോ മുകിലേ

എന്നെ ഉണർത്താമോ തട്ടിയുണർത്താമോ (വീണേ...)