ആയിരം മാരിവിൽ

ആയിരം മാരിവിൽ വർണ്ണങ്ങളാൽ മണ്ണിൽ

അംഗനേ നിന്നെ ചമച്ചൂ

നിൻ സർപ്പ സൗന്ദര്യ ബിംബത്തിനുള്ളിലൊ

രഞ്ജാത മാനസം തീർത്തു (ആയിരം..)

 

ആ നറും പുഞ്ചിരിപ്പാലിൽ നിന്നുതിരുന്നൊ

രാനന്ദ ഭൈരവി രാഗം

തീ വിഷധൂമികക്കാറ്റായ് വീശുവാൻ

കാൽ ഞൊടി മാത്രമേ വേണ്ടൂ

 

 

സ്വാർഥലാഭത്തിനായ് നീയെത്ര

സൗവർണ്ണ സിംഹാസനങ്ങൾ തകർത്തൂ

സ്വർണ്ണമാൻ കുഞ്ഞിനായ്

സൗഗന്ധികത്തിനായ്

സ്വന്ത ബന്ധങ്ങൾ മറന്നു

 

 

സൂര്യനെ പോലും കിടക്കയിൽ വീഴ്ത്തിയ

സൂര്യകാന്തി പുഷ്പകന്യേ

ആർക്കും പഠിക്കുവാനാകാതെ നീയിന്നൊ

രാഗ്നേയ ബാണമായ് നില്പൂ (ആയിരം...)