കുന്നിക്കുരുവിന്റെ കണ്ണെഴുതി

കുന്നിക്കുരുവിന്റെ കണ്ണെഴുതി

കന്നിനിലാവോ പൊൻ വെയിലോ

കാറ്റേ കാറ്റേ നിനക്കറിയാമോ

കടംകഥയ്ക്കുത്തരം നീ പറയാമോ

അറിയാമോ  ഹോയ്  പറയാമോ ഹോയ് (കുന്നിക്കുരു....)

 

 

 

കാശിത്തുമ്പയ്ക്ക് കാതുകുത്ത്

മലയൻ തട്ടാനോ മാബലിയോ

കാതുകുത്തിനു പായസം വെച്ചത്

കരിവരി വണ്ടോ തുമ്പികളോ

തത്തേ തത്തേ നീ ചൊല്ലാമോ

ചൊല്ലാമോ ചൊല്ലാമോ ഹോയ് (കുന്നിക്കുരു...)

 

 

 

തത്തമ്മപ്പെണ്ണിനു മുറുക്കാൻ കൊടുത്തത്

പുലരിക്കതിരോ മൂവന്തിയോ

പാടത്തു പൊന്തിയ പവിഴം കട്ടത്

പണിക്കരേമ്മാനോ പനംകിളിയോ

മൈനേ മൈനേ കഥയറിയാമോ

അറിയാമോ പറയാമോ ഹോയ്  (കുന്നിക്കുരു...)

 

 

 

 

 

വാർമുകിലായ് ഞാൻ കൂടെ വരും

വർണ്ണ വാർമഴവില്ലായ് വഴി മുടക്കും (2)

പാറിപ്പറന്നു നീ ക്ഷീണിക്കും  നേരമൊരു

പൂമരമായ് ഞാൻ വഴിയിൽ നിൽക്കും ആ..ആ...ആ...