ആരിയങ്കാവിലൊരാട്ടിടയന്‍
പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ
പാട്ടുകള്‍ പൂന്തേനരുവികള്‍
ഒഴുകിനടന്നു
(ആരിയങ്കാവിൽ....)
ഗ്രാമകന്യകള്‍ അരുവിക്കരയില്‍
കാതോര്‍ത്തു നില്‍ക്കുമ്പോള്‍ - പാട്ടുകള്‍
കാതോര്‍ത്തു നില്‍ക്കുമ്പോള്‍
ഒരുനാളിടയന്റെ നിലവിളീ കേട്ടു
പുലിവരുന്നേ - പുലിവരുന്നേ
അവന്റെ വിളികെട്ടോടിച്ചെന്നവര്‍
പുലിയെ കണ്ടില്ലാ
കുന്നുംചരിവില്‍ നുണയനാമിടയന്‍
നിന്നു കളിയാക്കി - അവരെ
കളിയാക്കി
(ആരിയങ്കാവിൽ.....)
പിന്നെയും ഒരു ദിവസം അവന്‍ പുലിവരുന്നേന്നു നിലവിളിച്ചു
എന്നിട്ട് ?
ആളുകള്‍ ഓടിച്ചെന്നു, അവന്‍ അവരെ കളിയാക്കിച്ചിരിച്ചു
ആഹാ !
അങ്ങനെയങ്ങനെ ഒരു ദിവസം..
ഒരു ദിവസം
അങ്ങനെയങ്ങനെയാരിയങ്കാവില്‍
അന്നൊരു പുലി വന്നൂ - ആദ്യമായ്
അന്നൊരു പുലി വന്നൂ
മലയരയന്മാര്‍ നിലവിളി കേട്ടൂ
പുലിവരുന്നേ - പുലിവരുന്നേ
അവന്റെ നിലവിളി കേട്ടവരാരും
അവിടെ ചെന്നില്ല
കുന്നുംചെരിവില്‍ നുണയനാമിടയനെ
കൊന്നു പുലി തിന്നു - അവനെ
പുലിതിന്നു
ആരിയങ്കാവിലൊരാട്ടിടയന്‍
പണ്ടാടു മേയ്യ്ക്കാന്‍ വന്നൂ - അവന്റെ
പാട്ടുകള്‍ പൂന്തേനരുവികള്‍
ഒഴുകിനടന്നു