അനുരാഗിണീ ഇതായെൻ - സുരേഷ്
- Read more about അനുരാഗിണീ ഇതായെൻ - സുരേഷ്
- 1 comment
- Log in or register to post comments
- 4186 views
പണ്ടു പാടിയ പാട്ടിലൊരെണ്ണം ചുണ്ടിലൂറുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2)
പാടിപ്പാടി ചുണ്ടുകൾ നോവും പാതിരാപ്പൂങ്കുയിലുകൾ പോലെ (2)
പാവമീ ഞാൻ അലയുകയല്ലേ..പാടിപ്പാടി വളർന്നവനല്ലേ (2)
അന്നു കണ്ട കിനാവിലൊരെണ്ണം നെഞ്ചിലൂറുമ്പോൾ
കൊണ്ടു പോകരുതേ എൻ ഹൃദയം കൊണ്ടുപോകരുതേ..
ഈ വസന്തനിലാവിലൊരൽപ്പം..ഈണമേകാൻ വന്ന കിനാവേ (2)
നിന്റെ ചുണ്ടോടൊട്ടിയ നേരം (2)
എന്റെ ചുണ്ടിലുണർന്നൊരു ഗാനം
പണ്ടു പാടി മറന്നൊരു ഗാനം വീണ്ടുമോർക്കുമ്പോൾ
കൊണ്ടു പോകരുതേ എൻ മുരളി..കൊണ്ടു പോകരുതേ.. (2)
ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും... വിരഹതാപമറിയാതെന്റെ
(ഗോപികാവസന്തം തേടി വനമാലീ)
നീലമേഘം നെഞ്ചിലേറ്റിയ-
പൊൻതാരകമാണീ രാധ
അഴകിൽ നിറയും അഴകാം നിൻ
വൃതഭംഗികൾ അറിയാൻ മാത്രം
ഗോപികാവസന്തം തേടി വനമാലി
നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എൻ
പരിഭവമെന്നറിയാതെന്റെ
(ഗോപികാവസന്തം)
രാജഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന്‍ ഓ....രാജ ഹംസമേ
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന്‍ (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന്‍ വരുമോ പറയൂ ( രാജഹംസമേ...)
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..)
സ്നേഹഗായികേ നിൻസ്വപ്നവേദിയിൽ
ഗാനോൽസവമെന്നു തുടങ്ങും - ആനന്ദ ഗാനോൽസവമെന്നു തുടങ്ങും
(സ്നേഹഗായികേ..)
നിൻ പ്രേമപൂജതൻ നിർവൃതിപുഷ്പങ്ങൾ
നിത്യവും ഞാനണിയും
നിൻ രാഗംതാനം പല്ലവി കേട്ടെൻ
പൊന്നമ്പലമുണരും - മനസ്സാം പൊന്നമ്പലമുണരും (സ്നേഹഗായികേ..)
നിൻ പുഷ്പതാലത്തിൽ നിറയുന്ന വർണ്ണങ്ങൾ
നിൻ ദേവൻ വാരിച്ചൂടും
നിൻ മുത്തം ചാർത്തും ഉന്മാദഹർഷം
പൊൻചെമ്പകങ്ങളാകും - മാദക
മന്ദസ്മിതങ്ങളാകും (സ്നേഹഗായികേ..)
ആകാശം ഭൂമിയെ വിളിക്കുന്നു
ആകാശം ഭൂമിയെ വിളിക്കുന്നു
അനുരാഗ നക്ഷത്ര കണ്ണുകള്‍ ചിമ്മി
ആകാശം ഭൂമിയെ വിളിക്കുന്നു
(ആകാശം... )
സ്വര്‍ഗ്ഗ നേത്രങ്ങള്‍ തലോടുന്ന ഭൂമിയില്‍
സ്വപ്നങ്ങള്‍ പോല്‍ അലയുന്നു - നമ്മള്‍
സ്വപ്നങ്ങള്‍ പോല്‍ അലയുന്നു
അറിയാത്ത വഴികളില്‍ ആശ്രയം തേടുന്നു
അടയുന്ന വാതിലില്‍ മുട്ടുന്നു
(ആകാശം ... )
മോഹഭംഗത്താല്‍ നടുങ്ങുമ്പോള്‍ നമ്മെയും
സ്നേഹതീരങ്ങള്‍ വിളിക്കും
കാണുകില്ലെന്നോര്‍ത്ത കാരുണ്യജാലകം
കയ്യൊന്നു തൊട്ടാല്‍ തുറക്കും
(ആകാശം ... )