തുമ്മിയാൽ തെറിക്കുന്ന
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍
ചുമ്മാ തെറിച്ചുപോട്ടേ
ഒരു പെഗ്ഗു റമ്മടിച്ചാലീശ്വരന്‍
പിണങ്ങുമെങ്കില്‍
ചുമ്മാ പെണങ്ങിക്കോട്ടെ
(തുമ്മിയാല്‍..)
- Read more about തുമ്മിയാൽ തെറിക്കുന്ന
- 1331 views
തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍
ചുമ്മാ തെറിച്ചുപോട്ടേ
ഒരു പെഗ്ഗു റമ്മടിച്ചാലീശ്വരന്‍
പിണങ്ങുമെങ്കില്‍
ചുമ്മാ പെണങ്ങിക്കോട്ടെ
(തുമ്മിയാല്‍..)
സ്വാമീ ശരണം ശരണം എന്റയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിശ്രീതൻ മുത്തുകൽ വിരല്പൂവിൽ വിടർത്തിയ
ഗുരുവിന്റെ ശ്രീപദങ്ങൾ വണങ്ങി - ശിരസ്സിലീ
യിരുമുടികെട്ടുകളും താങ്ങീ
എരുമേലിൽ പേട്ടതുള്ളും കന്നിയയ്യപ്പന്മാർ ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
(സ്വാമി...)
ഹരിവരാസനം വിശ്വമോഹനം
ഹരിദധിശ്വരം ആരാദ്ധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണകീർത്തനം ശക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജി വാഹനം
ഹരിഹരാത്മജം ദേവമാശ്രയേ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ
കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം
തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ
കന്നിപ്പെണ്ണേ നീരാടി വാ എൻ
കനവിൽ മുല്ലപ്പൂ ചൂടി വാ
കടലെന്നതു പോലെ ഉലഞ്ഞിടും
ആശകൾ തിര തല്ലുന്നുണ്ടേ
അതിലമ്പിളി എന്നതു പോലൊരു
കണ്മണീ നീയലിയുന്നുണ്ടേ
കന്നിപ്പെണ്ണേ നീരാടി വാ എൻ
കനവിൽ മുല്ലപ്പൂ ചൂടി വാ
അരുതരുതേ പറയരുതേ മിഴി ചിമ്മും താരകളേ
കൈ നിറയാനായിട്ടില്ലീ കീളിമീൻ തന്നെ വലമുകളിൽ
അരുതരുതേ പറയരുതേ മിഴി ചിമ്മും താരകളേ
തെന്മലയുടെ മുല ചുരന്നേ തെയ് തെയ് തെയ്
തേനൊഴുകണ് പാലൊഴുകണ് തെയ് തെയ് തെയ്
തേക്കു പമ്പരത്തേരിലെന്റെ
തേൻ കുളിരേ വാ
തെന്നി വാ തെറിച്ചു വാ
തെളിനീരേ വാ (തെന്മലയുടെ...)
നരിമടകൾക്കപ്പുറത്ത് നാഗമടയ്ക്കപ്പുറത്ത്
നാഴൂരി വെട്ടം കൊണ്ട് കുരുതിയൂത്ത്
കണ്ടാലഴകുള്ള കതിർമുടിയുണ്ടേ
കതിരോനെ കണ്ടുണരോ വയലമ്മേ (തെന്മലയുടെ...)
ചെത്തിമലർമാലയുണ്ടേ ചെമ്പട്ടു കച്ചയുണ്ടേ
ചേലുള്ള ചെമ്പൊന്നിൻ പരിചയുണ്ടേ
നത്തിണേം നരിയേം കരിനാഗത്താനേം
പൊത്തിലൊളിപ്പിക്കും പൊന്നുടവാളുണ്ടേ
കതിരോനെ തൊഴുതുണരോ വയലമ്മേ (തെന്മലയുടെ...)
പൂത്തുമ്പീ പൂവൻ തുമ്പീ
നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ
പൂവു പോരാഞ്ഞോ
പൂക്കുല പോരാഞ്ഞോ
പൂത്തുമ്പീ പൂവൻ തുമ്പീ
നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ (പൂത്തുമ്പീ..)
ഞായറുദിച്ചല്ലോ മണ്ണിലെ
ഞാവൽക്കനിയും തുടുത്തല്ലോ
ആറ്റിങ്കരയിലെ കാവൽ മാടത്തിൽ
ആരോ ചൂളമടിച്ചല്ലോ
പാട്ടിൻ തേൻ കുടം കൊണ്ടു നടക്കുന്ന
ഞാറ്റുവേലക്കിളിയാണല്ലോ (പൂത്തുമ്പീ...)
മാനം തളിർത്തല്ലോ മണ്ണിലെ
മാണിക്യച്ചെപ്പും തുറന്നല്ലോ
കാണാതെ പോയൊരു പൂവുകൾ പിന്നെയും
ഓണം കാണാൻ വന്നല്ലോ
തന്നാനം മയിൽ തന്നാനം കുയിൽ
താളത്തിലാടുകയാണല്ലോ (പൂത്തുമ്പീ..)
കനകത്തളികയിൽ കണിമലരും
കളഭവുമായ് വന്ന വനജ്യോത്സ്നേ
മനസ്സിലെ മദനനു കണി വെയ്ക്കാനൊരു
മല്ലികപ്പൂ തരൂ മല്ലികപ്പൂ (കനക..)
ഗന്ധർവ നവവധുവിൻ മണിയറ ജാലകത്തിൽ
വേൺ പട്ടു വിരി ചാർത്തും പ്രിയ തോഴീ
അലങ്കരിക്കൂ നീയലങ്കരിക്കൂ
മനസ്സിന്റെ മതിലക ഗോപുരമായിരം
മണിവിളക്കുകളാലലങ്കരിക്കൂ (കനക..)
ചഞ്ചല മിഴിമുനയിൽ മൃദുലവികാരങ്ങൾ
മഞ്ജരിയായ് വിടരും പ്രിയ തോഴി
വിളിച്ചുണർത്തൂ നീ വിളിച്ചുണർത്തൂ
മണ്ണിലെ സ്വരരാഗ പാരിജാതങ്ങളെ
മണിച്ചിലമ്പുകളാൽ നീ വിളിച്ചുണർത്തൂ(കനക..)
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ
ഒരു നോക്കു കാണാൻ ഒരു വാക്കു കേൾക്കാൻ
ഒരുമിച്ചാ ദുഃഖത്തിൽ പങ്കുചേരാൻ
ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായവിടുത്തെ
അരികിൽ ഞാനിപ്പോൾ വന്നെങ്കിൽ