കന്നിപ്പെണ്ണേ നീരാടി വാ എൻ
കനവിൽ മുല്ലപ്പൂ ചൂടി വാ
കടലെന്നതു പോലെ ഉലഞ്ഞിടും
ആശകൾ തിര തല്ലുന്നുണ്ടേ
അതിലമ്പിളി എന്നതു പോലൊരു
കണ്മണീ നീയലിയുന്നുണ്ടേ
കന്നിപ്പെണ്ണേ നീരാടി വാ എൻ
കനവിൽ മുല്ലപ്പൂ ചൂടി വാ
അരുതരുതേ പറയരുതേ മിഴി ചിമ്മും താരകളേ
കൈ നിറയാനായിട്ടില്ലീ കീളിമീൻ തന്നെ വലമുകളിൽ
അരുതരുതേ പറയരുതേ മിഴി ചിമ്മും താരകളേ
ഇതളുകളും തളിരുകളും
നിലവൊളിയിൽ കുതിരുന്നേ
ഇതളുകളും തളിരുകളും
നിലവൊളിയിൽ കുതിരുന്നേ
ഇരു ഹൃദയതാളമതൊന്നായ്
ഇണകൾ നമ്മിൽ നിറയുന്നേ
ഇരു ഹൃദയതാളമതൊന്നായ്
ഇണകൾ നമ്മിൽ നിറയുന്നേ
അംഗുലിയണയേ സ്വരമുണരുന്നുണ്ടേ
തിരകളിൽ അംഗുലിയണയേ സ്വരമുണരുന്നുണ്ടേ
കന്നിപ്പെണ്ണേ നീരാടി വാ എൻ
കനവിൽ മുല്ലപ്പൂ ചൂടി വാ
താനേ തന്താനെ നാ...
കിളി മരവും ചെറുലതയും കുളിരറിയേ പുണരുന്നേ
കിളി മരവും ചെറുലതയും കുളിരറിയേ പുണരുന്നേ
ഇരു ജന്മ കല്ലോലിനി നാം ഒന്നായിന്നൊഴുകുന്നേ
ഇരു ജന്മ കല്ലോലിനി നാം ഒന്നായിന്നൊഴുകുന്നേ
അല ഞൊറിയുമ്പോൾ നുര പൊതിയുന്നുണ്ടെ
തുരു തുരെ അല ഞൊറിയുമ്പോൾ നുര പൊതിയുന്നുണ്ടെ
കന്നിപ്പെണ്ണേ നീരാടി വാ എൻ
കനവിൽ മുല്ലപ്പൂ ചൂടി വാ