സ്വാമീ ശരണം ശരണം എന്റയ്യപ്പാ
സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിഹരസുതനേ ശരണം പൊന്നയ്യപ്പാ
അവിടുന്നല്ലാതൊരു ശരണമില്ലയ്യപ്പാ
ഹരിശ്രീതൻ മുത്തുകൽ വിരല്പൂവിൽ വിടർത്തിയ
ഗുരുവിന്റെ ശ്രീപദങ്ങൾ വണങ്ങി - ശിരസ്സിലീ
യിരുമുടികെട്ടുകളും താങ്ങീ
എരുമേലിൽ പേട്ടതുള്ളും കന്നിയയ്യപ്പന്മാർ ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
(സ്വാമി...)
മനസ്സിന്റെ ചെപ്പിൽ നിന്നും അഴുതയിൽ നിന്നും ഞങ്ങൾ കനകവും പവിഴവും പെറുക്കി
അവയൊക്കെ കല്ലിടും കുന്നിലിട്ടു വണങ്ങി
കരിമലമടിയിലെ തീർഥകരായ്നിൽക്കും
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
(സ്വാമി...)
ഭഗവാനുമൊരുമിച്ച് പമ്പയിൽ വിരി വെച്ചു
ഭജന സങ്കീർത്തനങ്ങൾ പാടി
സദ്യയുണ്ടു പമ്പ വിളക്കുകണ്ടു മടങ്ങീ
ശബരിപീഠത്തിലെത്തി ശരണം വിളിക്കും
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
(സ്വാമി...)
കഴുത്തിൽ രുദ്രാക്ഷവുമായ് മകരസംക്രമസന്ധ്യ
കനകാഭിഷേകം ചെയ്യും നടയിൽ -അവിടുത്തെ
അനശ്വര ചൈതന്യത്തിൻ നടയിൽ
പതിനെട്ടാം പടി കേറി ഭഗവാനെത്തൊഴും
ഞങ്ങൾക്കൊരു ജാതി ഒരു മതം ഒരു ദൈവം
അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ
(സ്വാമി...)