കേര നിരകളാടും ഒരു ഹരിത ചാരു തീരം
പുഴയോരം കള മേളം കവിത പാടും തീരം
കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ
ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട്
നിറപൊലിയേകാമെൻ അരിയ നേരിന്നായ്
പുതു വിള നേരുന്നൊരിനിയ നാടിതാ
പാടാം കുട്ടനാടിന്നീണം
തെയ് തെയ് തിത്തെയ് താരാ
തെയ് തെയ് തിത്തെയ് താരാ
കന്നോടു തരിയുഴും മണ്ണുതിരും മണമോ
പെണ്ണിനു വിയർപ്പാലേ മധുമണമോ
ഞാറ്റോല പച്ചവള പൊന്നുംതെളി കൊലുസ്സ്
പെണ്ണിവൾ കള മാറ്റും കളമൊഴിയായ്
കൊറ്റികൾ പകൽ നീളെ കിനാക്കാണും
മൊട്ടിടും അനുരാഗ കരൾ പോലെ
മണ്ണിനും ഇവൾ പോലെ മനം തുടിക്കും
പാടാം.. കുട്ടനാടിന്നീണം
(
കേര നിരകളാടും )
പൊന്നാര്യൻ കതിരിടും സ്വർണ്ണ മണീ നിറമോ
കണ്ണിനു കണിയാകും നിറപറയോ
പെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയായ്
നെല്ലറ നിറയേണം മനസ്സുപോലെ
ഉത്സവ തുടി താള കൊടിയേറ്റം
മത്സര കളിവള്ള തിരയോട്ടം
പെണ്ണിനു മനമാകെ തകിലാട്ടം
പാടാം... കുട്ടനാടിന്നീണം
(കേര നിരകളാടും )