പൂത്തുമ്പീ പൂവൻ തുമ്പീ

പൂത്തുമ്പീ പൂവൻ തുമ്പീ
നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ
പൂവു പോരാഞ്ഞോ
പൂക്കുല പോരാഞ്ഞോ
പൂത്തുമ്പീ പൂവൻ തുമ്പീ
നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ (പൂത്തുമ്പീ..)

ഞായറുദിച്ചല്ലോ മണ്ണിലെ
ഞാവൽക്കനിയും തുടുത്തല്ലോ
ആറ്റിങ്കരയിലെ കാവൽ മാടത്തിൽ
ആരോ ചൂളമടിച്ചല്ലോ
പാട്ടിൻ തേൻ കുടം കൊണ്ടു നടക്കുന്ന
ഞാറ്റുവേലക്കിളിയാണല്ലോ (പൂത്തുമ്പീ...)

മാനം തളിർത്തല്ലോ മണ്ണിലെ
മാണിക്യച്ചെപ്പും തുറന്നല്ലോ
കാണാതെ പോയൊരു പൂവുകൾ പിന്നെയും
ഓണം കാണാൻ വന്നല്ലോ
തന്നാനം മയിൽ തന്നാനം കുയിൽ
താളത്തിലാടുകയാണല്ലോ (പൂത്തുമ്പീ..)