യക്ഷിയമ്പലമടച്ചു - അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു
യക്ഷിയമ്പലമടച്ചു - അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു
കാറ്റില്‍ - കരിമ്പന തലമുടി ചിക്കും കാട്ടില്‍
കാറ്റില്‍ - കരിമ്പന തലമുടി ചിക്കും കാട്ടില്‍
ചങ്ങലവിളക്കുമായ് തനിയേ പോകും
ശാന്തിക്കാരന്റെ മുന്‍പില്‍
മുറുക്കാനിത്തിരി ചുണ്ണാമ്പുചോദിച്ചൊ-
രുത്തി ചെന്നു നാണം നടിച്ചു നിന്നു
പൊന്നേലസ്സണിഞ്ഞൊരാ പെണ്ണിന്റെ മൃദുമെയ്
പൂപോലെ തുടുത്തിരുന്നു - ചമ്പക
പ്പൂ പോലെ മണത്തിരുന്നൂ
നാഭിച്ചുഴിയുടെ താഴത്തുവെച്ചവള്‍
നേരിയ പുടവയുടുത്തിരുന്നു
യക്ഷിയമ്പലമടച്ചു - അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു
കാട്ടില് - പുള്ളുകള് ചിറകടിച്ചുണരും കാട്ടില്‍
കാട്ടില് - പുള്ളുകള് ചിറകടിച്ചുണരും കാട്ടില്‍
ദേഹത്തു പൊതിയുന്ന പുളകങ്ങളോടേ
പാവം ശാന്തിക്കാരന്‍ മുറുക്കാന്‍പൊതിയിലെ
ചുണ്ണാമ്പുനല്‍കി ചിരിച്ചു നിന്നു - എന്തോ
കൊതിച്ചു നിന്നു
മുത്തശ്ശിക്കഥയിലെ യക്ഷിയായ് വളര്‍ന്നവള്‍
മാനത്തു പറന്നുയര്‍ന്നൂ - അവനുമായ്
മാനത്തു പറന്നുയര്‍ന്നൂ
യക്ഷിപ്പനയുടെ ചോട്ടിലടുത്തനാള്‍
എല്ലും മുടിയും കിടന്നിരുന്നു
എല്ലും മുടിയും കിടന്നിരുന്നു
യക്ഷിയമ്പലമടച്ചു - അന്നു
ദുര്‍ഗ്ഗാഷ്ടമിയായിരുന്നു