കൂഹൂ കൂഹൂ കുയിലുകൾ പാടും

കൂഹൂകൂഹൂ കുയിലുകള്‍പാടും കുഗ്രാമം 
കുറുമൊഴിമുല്ലകൾ കുമ്മിയടിക്കും കുഗ്രാമം 
കുളിച്ചുതൊഴുവാനമ്പലമുള്ളൊരു കുഗ്രാമം 
ഞാനവിടെ ജനിച്ചവളല്ലൊ ഞാനവിടെ വളർന്നവളല്ലൊ (കൂഹൂകൂഹൂ..) 

തിങ്കളും കതിരും ചൂടി ശ്രീ ഭഗവതി നൃത്തം വയ്ക്കും 
ചിങ്ങത്തിൽ ഞങ്ങൾക്കു തിരുവോണം 
കന്നിയിൽ ഞങ്ങടെ നിറയംപുത്തരി 
തുലാത്തിൽ ഞങ്ങടെ മഴവിൽക്കാവടി 
പൊന്നും വൃശ്ചികമാസത്തിൽ താലപ്പൊലി 
അവിടെ പിന്നെ ധനുവിൽ തിരുവാതിരനാൾ തുടിച്ചു കുളി (കൂഹൂകൂഹൂ..) 

കുമ്പിളിൽ കുളിരും കൊണ്ടേ പൂ മകരം വന്നു മടങ്ങും 
കുംഭത്തിൽ ഞങ്ങൾക്കു ശിവരാത്രി 
മീനത്തിൽ ഞങ്ങടെ കാവിൽ ഭരണി 
മേടത്തിൽ ഞങ്ങടെ കൊന്നപ്പൂക്കണി 
ഇടവം മിഥുനം കർക്കടകം വർഷമേളം 
അവിടെ കുളിരും തേനും പാലുമൊഴുക്കും ഞാറ്റുവേല (കൂഹൂകൂഹൂ..)