മഞ്ഞപ്പളുങ്കൻ മലയിലൂടെ
മാനന്തവാടി പുഴയിലൂടെ
അല്ലി മുളം കുഴൽ തേനുമായ് നീ
ആടി വാ പാടി വാ പാണനാരെ
(മഞ്ഞപ്പളുങ്കൻ..)
മാനത്തെ പാതിരാ പൂ വിരിഞ്ഞു
മാണിക്യ നക്ഷത്ര കൂടുടഞ്ഞൂ
മാരനെ കാത്തും കനവുകൾ കോർത്തും
മകയിരം മഞ്ഞും പുതച്ചിരുന്നൂ ഇന്നു
മലരമ്പനഞ്ഞൂറു വില്ലൊടിഞ്ഞു
(മഞ്ഞപ്പളുങ്കൻ..)
വാർകൂന്തൽ പാമ്പിന്റെ പത്തി പോലെ
വനമല്ലി പൂ ചൂടി തൂത്തു കെട്ടി
ആതിരനാള് നൊയമ്പും നാള്
അഴകുള്ളോരോർമ്മയിൽ മുങ്ങി നിന്നൂ നിന്റെ
അരികിലെൻ പ്രാണനെ കാത്തു നിന്നൂ
(മഞ്ഞപ്പളുങ്കൻ..)