കളിമൺ കുടിലിലിരുന്നു ഞാൻ പ്രേമ-
കവിതകൾ പാടുകയായിരുന്നു
കവിതാവാഹിനി ഹൃദയം മുഴുവൻ
കല്ലോലസുന്ദരമായിരുന്നൂ
(കളിമൺ..)
ഏതോ ജന്മത്തിലെവിടെ വെച്ചോ കണ്ടു
വേർപിരിഞ്ഞവരെ പോലെ
ഒഴുകും രാഗത്തിൻ ഗദ്ഗദം കേട്ടു നീ
ഒരു നാൾ എന്നെ തിരിച്ചറിഞ്ഞു - വന്നു
തിരിച്ചറിഞ്ഞൂ
(കളിമൺ..)
എല്ലാം നിനക്കുള്ളതെല്ലാം എടുത്തു നീ
എന്റെയീ തളികയിൽ നൽകീ
പകരം നൽകുവാൻ കണ്ണില്ലാത്തൊരീ
പനിനീർപ്പൂവേ കൈയ്യിലുള്ളു - എന്റെ
കൈയ്യിലുള്ളു