കാദംബരീ പുഷ്പസരസ്സില്‍
കൗമാരം കൊരുത്തതാണീ മാല്യം
കാമമാം കുരങ്ങിന്‍ മാറില്‍ വീണഴിഞ്ഞ
നിര്‍മാല്യം ഞാന്‍ നിര്‍മാല്യം
(കാദംബരീ..)
എന്തിനിതു തെരുവില്‍നിന്നെടുത്തു - എന്നെ
എന്തിനു നിന്‍ ചിറകുകള്‍ പൊതിഞ്ഞൂ
സ്വര്‍ഗ്ഗസോപാനത്തില്‍ നിന്നുനീ എന്തിനീ
മഗ്ദലനയില്‍ വന്നൂ - എന്റെയീ മഗ്ദലനയില്‍ വന്നൂ
മൂടുക മൂടുക രോമഹര്‍ഷങ്ങളാല്‍
മൂടുകീ കൈനഖ വടുക്കള്‍
(കാദംബരീ..)
എന്തിനിതില്‍ പനിനീര്‍ തളിച്ചൂ - വീണ്ടും
എന്തിനിതിന്നിതളുകള്‍ മുളച്ചൂ
പുഷ്പതൂണീരവും കൊണ്ടുനീ എന്തിനീ
പുഷ്കരണിയില്‍ വന്നൂ - കണ്ണുനീര്‍ പുഷ്കരണിയില്‍ വന്നൂ
ചൂടുക ചൂടുക വാരിയെടുത്തു നീ
ചൂടുകീ പല്ലവ പുടങ്ങള്‍
(കാദംബരീ..)