മറക്കാൻ കഴിഞ്ഞെങ്കിൽ

മറക്കാൻ കഴിഞ്ഞെങ്കിൽ
മനക്കണ്ണടയ്‌ക്കാൻ
കഴിഞ്ഞെങ്കിൽ
ചൂടിയെറിഞ്ഞൊരു പൂവിൻ നോവും
ചുടു
നെടുവീർപ്പുകളും...
ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ

ജീവിതത്തിന്റെ
പുറം‌പോക്കിൽ
വാടി വരളും പാഴ്‌ചെടിയിൽ
വിടർന്നതെന്തിന് വെറുതെ
നിങ്ങൾ
തീണ്ടാനാഴിപ്പൂവുകളേ
വിസ്‌മൃതിയിൽ വേദനയിൽ
വീണ
കിനാവുകളേ...
ഒന്നു മറക്കാൻ കഴിഞ്ഞെങ്കിൽ
മനക്കണ്ണടയ്‌ക്കാൻ
കഴിഞ്ഞെങ്കിൽ

തീയിനെ വന്നു വലം‌വെയ്‌ക്കുന്നു
വ്യാമോഹങ്ങൾ ശലഭങ്ങൾ

ചിറകെരിയുമ്പോൾ വിഷാദമെന്തിന്
തീരാനോവിൻ‍ ശാപങ്ങളേ
മാലലയിൽ
നീർക്കിളിപോൽ
നീന്തിയ മൗ‍നങ്ങളേ

(ഒന്നു മറക്കാൻ)

Submitted by vikasv on Fri, 05/08/2009 - 07:53