കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ- നിന്റെ
കൊച്ചു പൊതിക്കെട്ടിലെന്താണ്
വയനാടൻ പുഴയിലെ മീനാണോ
വലവീശിക്കിട്ടിയ മുത്താണോ
കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ
വയനാടൻ പുഴയിലെ മീനല്ല
വലവീശിക്കിട്ടിയ മുത്തല്ല (2)
വഴിയിൽക്കണ്ടൊരു ചെറുപ്പക്കാരന്റെ
കരളിന്നുള്ളിലെ കുളിരാണ് (2)
(കൊച്ചീക്കാരത്തി... )
കരളിലെ കുളിരുംകൊണ്ടൊടല്ലേ
കടമിഴികോണിനാൽ തല്ലല്ലേ (2)
അപ്പനുമമ്മയും പള്ളിയിൽ പോകുമ്പോൾ
ആവഴി ഞാനൊന്നു വന്നോട്ടെ
(കൊച്ചീക്കാരത്തി.. )
പിണങ്ങാൻ വിളിച്ചാലുമിണങ്ങാൻ വിളിച്ചാലും
പരിഭവിച്ചോടുന്ന പെണ്ണേ (2)
മനസ്സുകൊണ്ടനുരാഗ കുറിമാനമെഴുതുമ്പോൾ
മറക്കല്ലേ നീയെന്റെ മേൽവിലാസം (2)
കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ...
Film/album
Singer
Music
Lyricist