അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ
പറുദീസയിലെ പകുതിവിരിഞ്ഞൊരു
പാതിരാമലര്‍ തേടി
ഈവഴിയരികില്‍ വന്നുനില്‍ക്കുമൊ-
രിടയപെൺകൊടി ഞാന്‍
ഇടയ പെൺകൊടി ഞാന്‍
അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ
തിങ്കള്‍ക്കലയുടെ തേരിറങ്ങിയ
തിരുഹൃദയപ്പൂങ്കാവില്‍
പൂത്തുവന്നതു പൊൻകതിരോ
പുഞ്ചിരിയോ പൂമിഴിയോ
പുഞ്ചിരിയോ പൂമിഴിയോ
അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ
ശരപ്പൊളിമുത്തുകള്‍ വാരിത്തൂകിയ
ശരോണിലെ സന്ധ്യകളില്‍
യരുശലേം കന്യകപോലെ
വിരുന്നുവന്നവളാണു ഞാന്‍
വിരുന്നുവന്നവളാണു ഞാന്‍
അക്കരപ്പച്ചയിലെ അഞ്ജനച്ചോലയിലെ
ആയിരമിതളുള്ള പൂവേ
ആര്‍ക്കുവേണ്ടിവിടര്‍ന്നു നീ അല്ലിപ്പൂവേ
Film/album
Year
1966
Singer
Music
Lyricist