മുകിലസിംഹമേ മുകിലസിംഹമേ
തിരുനാളിനു കൊണ്ടുവരുന്നു
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ
മുകില സിംഹമേ മുകില സിംഹമേ
തിരുനാളിനു കൊണ്ടുവരുന്നു
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ
തിരുമുൽക്കാഴ്ചകൾ ഞങ്ങൾ
സിന്ധുവിൽ ഗംഗയിൽ വിടരുകയല്ലോ
സിന്ദൂരപുഷ്പങ്ങൾ
വെള്ളിവിളക്കു കൊളുത്തുകയല്ലോ
വിന്ധ്യഹിമാചലശൃംഗങ്ങൾ
ഒരേ കൊടിക്കീഴിൽ ഒരേ കുടക്കീഴിൽ
ഒന്നാണൊന്നാണൊന്നാണിനി മുതൽ
ഹിന്ദുസ്ഥാനം
ഒന്നാണല്ലോ പല്ലവി പാടുവ-
തൊന്നാണല്ലോ ഞങ്ങൾ
കാളിദാസ കവിതകൾ പാടും
ഗോദാവരിയും നർമ്മദയും
കബീറിന്റെ ഗീഥകൾ പാടും
കാശ്മീര പൊയ്കകളും
ബംഗാളിലെ നായികമാരും
പഞ്ചാബിലെ മധുരാംഗികളും
രജപുത്ര വിലാസിനിമാരും
ദ്രാവിഡ നർത്തകിമാരും
ഒന്നാണല്ലോ പല്ലവി പാടുവ-
തൊന്നാണല്ലോ ഞങ്ങൾ