കാളിദാസന്റെ കാവ്യഭാവനയെ

കാളിദാസന്റെ കാവ്യഭാവനയെ
കാൽച്ചിലമ്പണിയിച്ച സൗന്ദര്യമേ...
കാളിദാസന്റെ കാവ്യഭാവനയെ....

വസന്തസുഗന്ധത്താൽ അന്തഃരംഗത്തിൽ
മധുമഞ്ജുഷനൽകും അനുരാഗമേ...
എന്റെ പ്രഭാതങ്ങൾക്കഴകുകൂട്ടി നീ..
എന്റെ പ്രദോഷങ്ങൾക്കിളമ കൂട്ടി..

(കാളിദാസന്റെ)

മാളവകന്യക മൂകഭാവം
മാദകനെഞ്ചിൽ ചാർത്തി നീ..
കൗമാര മാനസ ദാഹമോടെ...
സൗഭഗം ഉർവശി ഏകി നീ..
ആലോലരാഗവർണ്ണം പകർന്നു നീ..
ആശ്രമതീരത്തെ മിഥുനങ്ങളിൽ..
എന്റെ ഏകാന്തത ധന്യമാക്കി നീ..
എന്റെ ഏകാഗ്രത വിശുദ്ധമാക്കി..

(കാളിദാസന്റെ)

.