ആ....
തൃക്കാക്കരെ പൂ പോരാഞ്ഞ്
തിരുനക്കരെ പൂ പോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ തെക്കൻകാറ്റേ
നിന്റെ ഓമൽ പൂപ്പാലിക ഞാൻ ഒന്നുകണ്ടോട്ടേ
ഒന്നുകണ്ടോട്ടേ....
(തൃക്കാക്കരെ..)
താലിമുല്ലയുണ്ടല്ലോ
ചെന്താമരത്തളിരുണ്ടല്ലോ
പ്രഭാതചന്ദന തിലകം ചാർത്തിയ
പാരിജാതമുണ്ടല്ലോ
നിന്നെ വികാരതരളിതനാക്കിയ
നിശാഗന്ധിയുണ്ടല്ലോ
ഇനിയെന്തിനീ പൂജയ്ക്കു പൂത്തൊരു
തുളസിപ്പൂ...
(തൃക്കാക്കരെ..)
രാജമല്ലിയുണ്ടല്ലോ
അനുരാഗമഞ്ജരിയുണ്ടല്ലോ
നിലാവുകോടി റൗക്കകൾ നൽകിയ
നെയ്തലാമ്പലുണ്ടല്ലോ
നിന്നെ പ്രേമപരവശനാക്കിയ
വനജ്യോൽസ്നയുണ്ടല്ലോ
ഇനി എന്തിനീ ദേവന്നു നൽകിയ
തുളസിപ്പൂ....
(തൃക്കാക്കരെ..)
.