കുന്നത്തെപ്പൂമരം കുട പിടിച്ചു

കുന്നത്തെ പൂമരം കുട പിടിച്ചു
കുളത്തിലെ താമര തിരി പിടിച്ചു
അനുരാഗലോലരെ ആശീർവദിക്കുവാൻ
അരുന്ധതി നക്ഷത്രം കിഴക്കുദിച്ചൂ (കുന്നത്തെ..)

അഭിലാഷങ്ങളെ തഴുകിയുണർത്തുവാൻ
അരികലണയുമീ കുളിർകാറ്റിൽ (2)
മോഹങ്ങൾ വന്നു തുറന്നിട്ട ഹൃദയം
സ്നേഹം കൊണ്ടലങ്കരിക്കൂ
അലങ്കരിക്കൂ ഭവാൻ അലങ്കരിക്കൂ (കുന്നത്തെ..)

സുരഭീമാസം മലർക്കുമ്പിളുമായി
വിരുന്നുവിളിക്കുമീ പൂനിലാവിൽ(2)
പ്രേമാർദ്രയാമെന്റെ തിരുമുൽകാഴ്ചകൾ
കാമുകാ സ്വീകരിക്കൂ
സ്വീകരിക്കൂ ഭവാൻ സ്വീകരിക്കൂ (കുന്നത്തെ..)