മുല്ലപ്പൂത്തൈലമിട്ട്

മുല്ലപ്പൂ തൈലമിട്ടു
മുടിചീകിയ മാരനൊരുത്തന്‍
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്നു
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കിന്നാരം ചൊല്ലും പെണ്ണു കിളിവാതിലില്‍
നിന്നതു കണ്ടു
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്ന്
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കാവൽക്കാരുറങ്ങുമ്പോൾ കൈ നിറയെ നിധി വാരി
കാലൊച്ച കേള്‍പ്പിക്കാതെ കടന്നുവല്ലോ
കാവൽക്കാരുറങ്ങുമ്പോൾ കൈ നിറയെ നിധി വാരി
കാലൊച്ച കേള്‍പ്പിക്കാതെ കടന്നുവല്ലോ - അവൻ
കനകവും മുത്തും കൊണ്ട്‌ കടന്നുവല്ലോ

കൈ വന്ന നിധിയെല്ലാം കള്ളനവൻ പൂട്ടിവയ്ക്കും
കല്യാണനാളിലവൻ തിരിച്ചു നൽകും - പെണ്ണേ
എള്ളോളം കുറയാതെ തിരിച്ചു നൽകും

മുല്ലപ്പൂ തൈലമിട്ടു മുടിചീകിയ മാരനൊരുത്തന്‍
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്നു
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

നാലാളുടെ മുമ്പില്‍ക്കൂടി നാഗസ്വരമേളവുമായ്‌
നാളെ നിന്‍ വീട്ടിലവന്‍ കാലു കുത്തും - അപ്പോള്‍
നാണം കുണുങ്ങിപ്പെണ്ണേ എന്തു ചെയ്യും

വാലിട്ടു കണ്ണെഴുതി വാസന്തിപ്പൂങ്കുല ചൂടി
വാതിലിന്‍ പിന്നില്‍ പോയി ഒളിച്ചു നില്‍ക്കും - പിന്നെ
വളയിട്ട കൈയ്യുകൊണ്ടു കണ്‍മിഴി പൊത്തും 

കിന്നാരം ചൊല്ലും പെണ്ണ് കിളിവാതിലില്‍ നിന്നതു കണ്ടു
കള്ളക്കണ്‍ താക്കോലിട്ടു കതകു തുറന്ന്
കരളിന്റെ നാലുകെട്ടില്‍ കള്ളന്‍ കടന്നു

കല്യാണപ്പന്തലില്‍ വച്ച് കരക്കാര്‍ക്ക് മുന്നില്‍ വച്ച്
കള്ളനീ സുന്ദരിയെ പിടിച്ചു കെട്ടും - ഒരു
മുല്ലപ്പൂമാലകൊണ്ടു പിടിച്ചു കെട്ടും

കൈയ്യില്‍ പിടിച്ചു കൊണ്ടു കള്ളന്റെ കൂടെ പോരും
ഉള്ളതു മുഴവനും സ്വന്തമാക്കും - കൈയ്യില്‍
ഉള്ളതു മുഴവനും സ്വന്തമാക്കും

മുല്ലപ്പൂ തൈലമിട്ടു മുടി ചീകിയ മാരനൊരുത്തൻ
കള്ളക്കൺതാക്കോലിട്ട്‌ കതകു തുറന്നൂ
കരളിന്റേ നാലുകെട്ടിൽ കള്ളൻ കടന്നു

ആഹാ... ആഹാഹാ... ആഹാഹാഹാഹാഹാ...
ഓഹോ ഓഹോഹോ.. ഓഹോഹോഹോഹോഹോ