അമ്പാടിക്കണ്ണനു മാമ്പഴം തോണ്ടും
അണ്ണാറക്കണ്ണാ മുറിവാലാ
അണ്ണാറക്കണ്ണാ മുറിവാലാ
അത്തം നാളിൽ പായസം വെയ്ക്കാക്കാൻ
ഇത്തിരി പുന്നെല്ലു കൊണ്ടുവായോ
ഇത്തിരി പുന്നെല്ലു കൊണ്ടുവായോ
(അമ്പാടിക്കണ്ണനു..)
ആ..ആ..ആ..
തിരുവേഗപ്പുറത്തമ്പുരാനു
തിരുവോണത്തിനു തിരുനാള്‍ (2)
നാലും വെച്ചൊരു സദ്യയൊരുക്കാൻ
കാലേ തന്നെ വരാമോ നീ
കാലേ തന്നെ വരാമോ നീ
(അമ്പാടിക്കണ്ണനു..)
കന്നിപ്പാടം കൊയ്തല്ലോ
കറ്റ മെതിക്കാറായല്ലൊ (2)
കതിരു കക്കാൻ മുറ്റത്തു വന്നാൽ
കണ്ടൻ പൂച്ചയ്ക്കു കണിയാണേ
കണ്ടൻ പൂച്ചയ്ക്കു കണിയാണേ
വമ്പുകൾ കാട്ടും പൂവാലാ
കൊമ്പുകൾ നിന്നുടെ ഊഞ്ഞാലാ (2)
ഉണ്ണികുട്ടനെ ഊഞ്ഞാലാട്ടാൻ
വന്നാൽ ഇത്തിരി ചോറു തരാം
വന്നാൽ ഇത്തിരി ചോറു തരാം
(അമ്പാടിക്കണ്ണനു..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page