ഇഷ്ടമല്ലേ ഇഷ്ടമല്ലേ

ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

വെള്ളിമുകിലോടം മെലേ.....
വെള്ളിമുകിലോടം മെലേ..തിങ്കൾ ഒളിക്കണ്ണും മീട്ടി മുല്ലക്കു മുത്തം നൽകുമ്പോൾ..
ഓ...ഒരു നുള്ളു മധുരം വാങ്ങുമ്പോൾ..
പുതു മഞ്ഞായ് നിന്നെ പൊതിയാനായ് നെഞ്ചമൊന്നു കൊഞ്ചി വല്ലാതെ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

ഓർമയുടെ കൈകൾ മെല്ലേ.....
ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ..
രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ..
ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ..
കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ..
ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..

Submitted by Hitha Mary on Sun, 07/05/2009 - 20:29