തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി

തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി
അമ്മതൻ നീലച്ച കണ്ണുകളും
അച്ഛന്റെ നേർത്തുള്ള ചുണ്ടുകളും
ആരെയും കൊതിപ്പിക്കും പുഞ്ചിരിയും
ആർക്കു വേണം ഇവനെ ആർക്കു വേണം

ചിരിച്ചാൽ മുത്തു വീഴും ചിരിക്കുടുക്കേ
ഒന്നു ചിരിക്കൂ നീ എന്റെ മനംകുളിർക്കെ
അമ്മയോ ഓടി വന്നുമ്മ വെയ്ക്കും
അച്ഛൻ മരംപോൽ നോക്കി നിൽക്കും
തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി

മുട്ടു കുത്തിയടുത്തു നീ കൈനീട്ടി
ഒക്കത്തു കയറാൻ കരയുമ്പോൾ
കല്ലൊത്ത കരൾ പോലും ഇളകില്ലേ
നിന്നെ കൈയ്യെത്തിപ്പിടിക്കാൻ നോക്കില്ലേ
തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി