വാനിടത്തിൻ മട്ടുപ്പാവിലേറി നിൽക്കും സുന്ദരി നീ

വാനിടത്തിൻ മട്ടുപ്പാവിലേറി നിൽക്കും സുന്ദരി നീ
തുന്നിയ പട്ടുറുമാലാർക്കു വേണ്ടി ഇന്നു നീ
തുന്നിയ പട്ടുറുമാലാർക്കു വേണ്ടി
(വാനിടത്തിൻ..)

മണിദീപം മങ്ങിത്തുടങ്ങിയല്ലോ നിന്റെ
മയ്യണിക്കണ്ണു കലങ്ങിയല്ലോ (2)
കനകത്തിൻ മുത്തു വെച്ച കര തുന്നി തീർന്നില്ലേ (2)
മധുമാസരാവിപ്പോൾ തീരുമല്ലോ
കനകത്തിൻ മുത്തു വെച്ച കര തുന്നി തീർന്നില്ലേ
മധുമാസരാവിപ്പോൾ തീരുമല്ലോ
(വാനിടത്തിൻ..)

പകലേ നീ തുന്നിയ പനിനീർപൂച്ചെണ്ടുകൾ
പാതിയ്ക്കു വെച്ചു നീ മായ്ച്ചതെന്തേ(2)
പാതിരാപ്പൂവിന്റെ പളുങ്കളുക്കിൽ തീർത്ത(2)
പരിമളതൈലം കൊണ്ടു വെച്ചതെന്തേ
പാതിരാപ്പൂവിന്റെ പളുങ്കളുക്കിൽ തീർത്ത
പരിമളതൈലം കൊണ്ടു വെച്ചതെന്തേ
(വാനിടത്തിൻ..)

.