അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി
ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ
പൂക്കാരിയെവിടെ പൂത്താലമെവിടെ
പൂജാമലരുകളെവിടെ - എവിടെ
വാസന്തനന്ദനവനികകളിൽ
വാടാത്ത പൂവുകൾ നുള്ളി നുള്ളി
പൂമരത്തണലിൽ മാല കെട്ടുമ്പോൾ
പ്രേമത്തിൻ ലഹരിയിലുറങ്ങി - ഉറങ്ങീ
നിന്നുടെ നൂപുരശബ്ദവുമോർത്ത്
നിന്നെക്കാക്കുന്നു പൂജാരി
അല്ലല്ലെന്നുടെ സ്വപ്നരഥത്തിൽ
വന്നിറങ്ങുന്നു പൂജാരി
പൂജാരി - പൂജാരി - പൂജാരി - പൂജാരി
അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി
ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ
പൂക്കാരിയെവിടെ പൂത്താലമെവിടെ
പൂജാമലരുകളെവിടെ - എവിടെ
ചന്ദനസുരഭിലധൂപവുമായി
വന്നു നിൽക്കുന്നു സങ്കല്പം
താവകസ്വാഗത ഗാനം തീർന്നു
ജീവനാകും മണിമുരളി
മുരളി - മുരളി - മുരളി - മുരളി
വാസന്തനന്ദനവനികകളിൽ
വാടാത്ത പൂവുകൾ നുള്ളി നുള്ളി
പൂമരത്തണലിൽ മാല കെട്ടുമ്പോൾ
പ്രേമത്തിൻ ലഹരിയിലുറങ്ങി - ഉറങ്ങീ
അനുരാഗക്ഷേത്രത്തിൽ മണി മുഴങ്ങി
ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങീ
പൂക്കാരിയെവിടെ പൂത്താലമെവിടെ
പൂജാമലരുകളെവിടെ - എവിടെ
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page