തൈ തൈ തൈ തൈ നട്ടൂ
തൈ നിറയേ തളിർ വന്നൂ
തളൊരുലയേ കുട നിവർന്നൂ
കുടവട്ടം തണൽ വന്നൂ
കുളിരാടും പൂന്തണല്
തൈ തൈ തൈ തൈ നട്ടൂ
തൈ നിറയെ പൊൻ തളിർ വന്നൂ
താലോലം കിളിമകൾക്ക്
താണിരുന്നാടാനൊരൂഞ്ഞാല്
ശാരികപ്പെണ്ണിനു തേൻ കുടം വെയ്ക്കുവാൻ
ആരാരോ ഉറി കെട്ടി
ആടും പൊന്നുറി കെട്ടി (തൈ തൈ...)
മാനത്തെ പറവകൾക്കായ്
മാങ്കനി തേൻ കനി നിരത്തി വെച്ചൂ
അണ്ണാറക്കണ്ണനും ഓമനക്കുഞ്ഞിനും
മാമുണ്ണാൻ തളിക വെച്ചൂ
പൊന്നാരത്തളിക വെച്ചൂ (തൈ തൈ...)
----------------------------------------------------------------------