കാഞ്ചി
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രമാണ് കാഞ്ചി.നവാഗതനായ ജി എൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.പ്രശസ്ഥ തമിഴ് മലയാളം സാഹിത്യകാരനും തിരക്കഥാകൃത്തുമായ ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ.ഷൈൻ ടോം.സത്താർ.പി ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.റെഡ് റോസ് ക്രിയേഷൻസ്സിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ് ആണ് ചിത്രം നിർമ്മിക്കുന്നത്.



തോക്കിനെ പ്രധാന കഥാപാത്രമാക്കികൊണ്ട് പുതുമയുള്ള കാഴ്ച്ച ഒരുക്കുകയാണ് കാഞ്ചി എന്ന ചിത്രം.വിധിയുടെ അത്ഭുതകരങ്ങളായ രഹസ്യങ്ങൾ തേടിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.താരങ്ങൾക്കൊപ്പം തോക്കും താരമാകുന്നു.ഭയത്തിൽ നിന്നും രൂപം കൊള്ളുന്ന കഥയുമായാണ് കാഞ്ചി പ്രേക്ഷരുടെ മുന്നിൽ എത്തുന്നത്.ആ കഥ വിധിയുമായി ഇണക്കി ചേർത്തിരിക്കുന്നു
കുടുംമ്പക്കാരെ സ്നേഹിച്ച സ്വന്തം കാര്യം നോക്കി
ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോർ നടത്തുന്ന മാധവനാണ് ചിത്രത്തിലെ പ്രാധാന്യമേറിയ കഥാപാത്രം.ഇന്ദ്രജിത്ത് മാധവനെ അവതരിപ്പിക്കുന്നു
- Read more about കാഞ്ചി
- 838 views